മൂന്നാം ഏകദിനത്തിലും തകര്‍പ്പന്‍ ജയം; രോഹിതിനും കോഹ്ലിക്കും അര്‍ധ സെഞ്ചുറി; പരമ്പര

രോഹിതിന്റെയും കോഹ്ലിയുടെയും അര്‍ധ സെഞ്ചുറി മികവില്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ 243 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

ന്യൂസിലാന്‍ഡിന് വേണ്ടി ടെയ്‌ലര്‍ (93), ലതാം (51) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. മുഹമ്മദ് ഷമി മൂന്നും ഭൂവനേശ്വര്‍ കുമാര്‍, ചഹാല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി.

സ്‌കോര്‍ 39ല്‍ നില്‍ക്കെ 28 റണ്‍സെടുത്ത ധവാന്‍ പുറത്തായെങ്കിലും രോഹിത് ശര്‍മ (62), ക്യാപ്റ്റന്‍ കോഹ്ലി (60) എന്നിവര്‍ ചേര്‍ന്ന് മികച്ച നിലയിലെത്തിച്ചു. റായിഡു (40), കാര്‍ത്തിക് (38) എന്നിവര്‍ പുറത്താകാതെ നിന്നു.

അഞ്ച് മത്സര പരമ്ബരയില്‍ മൂന്ന് മത്സരങ്ങള്‍ ഏകപക്ഷീയമായി ജയിച്ച്‌ ഇന്ത്യ പരമ്ബര ഉറപ്പിച്ചു. മുഹമ്മദ് ഷമിയാണ് കളിയിലെ താരം. നാലാം ഏകദിനം 31ന് നടക്കും. ഫെബ്രുവരി ആറിന് ട്വന്റി 20 പരമ്ബരയ്ക്ക് തുടക്കമാകും.

Loading...
Loading...
Top