നിറപറ പാചകത്തില്‍ ഇന്ന് തക്കാളി-തേങ്ങാ ചട്‌നി തയ്യാറാക്കാം

ദോശയ്ക്കായായും ഇഡ്ഢലിയ്ക്കായാലുമെല്ലാം ചട്‌നി വളരെ പ്രധാനമാണ്. മലയാളികള്‍ക്കാണെങ്കില്‍ തേങ്ങ ചട്‌നിയ്ക്കുള്ള ഒരു പ്രധാന ചേരുവയുമാണ്.

തേങ്ങയും തക്കാളിയുടെ പുളിയും ചേര്‍ന്നുള്ള ഒരു ചട്‌നിയായാലോ, തേങ്ങാ-തക്കാളി ചട്‌നി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

തേങ്ങ-അരക്കപ്പ്ാ

തക്കാളി-3

സവാള-2

ഇഞ്ചി-1 കഷ്ണം

വെളുത്തുള്ളി-2 അല്ലി

ഉണക്കമുളക്-3-4

കടലപ്പരിപ്പ്-2 ടേബിള്‍ സ്പൂണ്‍

ഉഴുന്നുപരിപ്പ്-1 ടേബിള്‍ സ്പൂണ്‍

കറിവേപ്പില

കടുക്

വെളിച്ചെണ്ണ

ഉപ്പ്

ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, കറിവേപ്പില എന്നിവ മൂപ്പിയ്ക്കുക.

ഇഞ്ചി, വെളുത്തുള്ളി, മുളക്, സവാള എന്നിവ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് അല്‍പം കഴിയുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കണം.

ഇത് നല്ലപോലെ ഇളക്കി അല്‍പം കഴിയുമ്പോള്‍ തേങ്ങ ചിരകിയതു ചേര്‍ക്കുക. ഇത് മൂത്തു കഴിഞ്ഞ് വാങ്ങി വയ്ക്കണം.

തണുത്ത ശേഷം ഇത് പാകത്തിനു വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.

ഒരു പാനില്‍ അല്‍പം വെളിച്ചെണ്ണ തിളപ്പിച്ച് കടുക്, കറിവേപ്പില എന്നിവ മൂപ്പിച്ച് ചട്‌നി ഇതിലേയ്ക്കിട്ടു താളിച്ചെടുക്കുക.

Loading...
Loading...
Top