ചത്തു പൊങ്ങിയത് ആയിരക്കണക്കിനു മീനുകള്‍; ‘വെള്ളക്കടലായി’ ഡാര്‍ലിങ് നദി; കാരണം ഇതാണ്

മെല്‍ബണ്‍: ഓസ്ട്രോലിയയിലെ ഡാര്‍ലിങ് നദി ‘വെള്ളക്കടലാ’യി മാറിയ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. അയിരക്കണക്കിന് മീനുകള്‍ ചത്തു പൊങ്ങിയതാണ് നദി വെള്ളക്കടല്‍ പോലെയാകാന്‍ കാരണം. പച്ച നിറമുള്ള വിഷ ആല്‍ഗെകളാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ ഇടയാക്കിയതെന്നാണ് വി​ഗ്ദരുടെ നി​ഗമനം. മീനുകള്‍ ഇത്തരത്തില്‍ ചത്തു പൊങ്ങാന്‍ തുടങ്ങിയിട്ട് ഒട്ടേറെ നാളായെന്നും വരും ദിവസങ്ങളിലും ഇത് സംഭവിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

ആദ്യം നൂറുകണക്കിന് മീനുകളാണ് ചത്തിരുന്നതെങ്കില്‍ ഇപ്പോള്‍ പതിനായിരക്കണക്കിനു മത്സ്യങ്ങളാണ് ദിവസേന ചത്തുപൊങ്ങുന്നത്. ഓസ്ട്രേലിയയില്‍ ഇതു വേനല്‍ക്കാലമാണ്. അതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളം പൊതുവെ കുറവാണ്. എന്നാല്‍ പതിവിലും താഴേയ്ക്ക് ഡാര്‍ലിങ് നദിയിലെ ജലനിരപ്പ് ഇക്കുറി താഴ്ന്നിരുന്നു. അധികൃതരുടെ വീഴ്ചയാണ് ഇത്തരത്തില്‍ വെള്ളം കുറയാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. അശാസ്ത്രീയമായി ഡാര്‍ലിങ് നദിയിലെ ജലം പലയിടങ്ങളിലേക്കും വഴി തിരിച്ചു വിട്ടിരുന്നു.

അതാണ് ആല്‍ഗെ പെരുകാന്‍ ഇടയാക്കിയത്. ആല്‍ഗെ പെരുകിയതോടെ ജലത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുകയും മീനുകള്‍ അവ ആഹാരമാക്കുകയും ചെയ്തു. ആദ്യം വ്യാവസായിക മാലിന്യമോ മറ്റു വിഷാംശമോ നദിയിലേക്കെത്തിയതാകും കാരണമെന്നാണ് കരുതിയത്. എന്നാല്‍ ക്രമേണ ചത്തു പൊങ്ങുന്ന മത്സ്യങ്ങളുടെ എണ്ണം വര്‍ധിച്ചതോടെയാണ് നദിയിലെ ആല്‍ഗെയുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടത്.

Loading...
Loading...
Top