മനോരമയുടെ വ്യാജ വാർത്തകൾക്കെതിരെ ശക്തമായ പ്രതിഷേധം ; ചൈത്ര തെരേസ ജോണിനെതിരെയുള്ള വാർത്ത മാധ്യമ സൃഷ്ടി -സുധ പദ്മജ എഴുതുന്നു

ചൈത്ര തെരേസ ജോണിനെതിരെയുള്ള വാർത്ത മാധ്യമ സൃഷ്ടിയെന്ന് ആക്ഷേപം. ചൈത്ര തെരേസ ജോണിനെതിരെ അച്ചടക്കനടപടി ഉണ്ടായേക്കും അല്ലെങ്കിൽ വിശദീകരണം നൽകേണ്ടിവരും തുടങ്ങിയ വാർത്തകളൊക്കെ വ്യാജമായിരുന്നു. അതെല്ലാം കേരളത്തിലെ വളരെ ശക്തമായ രാഷ്‌ടീയ ചായ്‌വുള്ള ഒരു മാധ്യമത്തിന്റെ സൃഷ്ടിമാത്രമായിരിന്നു. സത്യാവസ്ഥ മനസിലാക്കാത്തെ ആ മാധ്യമം അവരുടെ പൊളിറ്റിക്കൽ പാർട്ടിക്ക് അനുകൂലമായ രീതിയിൽ വാർത്തകൾ കെട്ടിച്ചമക്കുകയായിരിന്നു. നിജസ്ഥിതി പരിശോധിക്കാൻ പോലും തയ്യാറാകാതെ ആ മാധ്യമം രാഷ്ട്രീയ കരുനീക്കത്തിനാണ് ആ വാർത്ത ഉപയോഗിച്ചത്.ഇതിനായി ചൈത്രയെ ഇതിലേക്ക് വലിച്ചിഴക്കുകയായിരിന്നു അവർ. സുധ പദ്മജ ഫ്രാൻസിസിന്റെ പോസ്റ്റ്‌ ചുവടെ :- “ദയവായി വായിക്കുക, ഷെയർ ചെയ്യുക : 2007 മുതൽ ചൈത ടെരസ്സ ജോൺ ഐപിഎസ്നെ എനിക്ക് അറിയാം. ഞങ്ങൾ കഴിഞ്ഞ 12 വർഷമായി നല്ല സുഹൃത്തുക്കളാണ്.ഒരേ കോളേജിലാണ് ഞങ്ങൾ പഠിച്ചത് (അവൾ എന്റെ സീനിയർ ആയിരിന്നു ) ഒരേ ഹോസ്റ്റലിൽ ആയിരുന്നു ഞങ്ങൾ രണ്ടാളും താമസിച്ചതും. അവളെ പറ്റിയുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ പോലും എനിക്ക് അതിനെപ്പറ്റി അവളോട്‌ ചോദിക്കാൻ തോന്നിയില്ല.മീഡിയകൾ അവരുടെ യുക്തിക്കനുസരിച്ച് വാർത്തകൾ വളച്ചൊടിച്ചാണ് പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ ചൈത്ര തെരേസ ജോണിനെതിരെ അച്ചടക്കനടപടി ഉണ്ടായേക്കും അല്ലെങ്കിൽ വിശദീകരണം നൽകേണ്ടിവരും തുടങ്ങിയ വാർത്തകളൊക്കെ വ്യാജമായിരുന്നു. അതെല്ലാം കേരളത്തിലെ വളരെ ശക്തമായ രാഷ്‌ടീയ ചായ്‌വുള്ള ഒരു മാധ്യമത്തിന്റെ സൃഷ്ടിമാത്രമായിരിന്നു. സത്യാവസ്ഥ മനസിലാക്കാത്തെ ആ മാധ്യമം അവരുടെ പൊളിറ്റിക്കൽ പാർട്ടിക്ക് അനുകൂലമായ രീതിയിൽ വാർത്തകൾ കെട്ടിച്ചമക്കുകയായിരിന്നു. നിജസ്ഥിതി പരിശോധിക്കാൻ പോലും അവർ തയാറല്ലന്ന് ഞാൻ തിരിച്ചറിഞ്ഞു.ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ ദോഷകരമായി ബാധിക്കുന്ന രീതിയിലാണ് അവർ ആ വാർത്തയെ ഉപയോഗിച്ചത്. ഇതിനായി ചൈത്രയെ ഇതിലേക്ക് വലിച്ചിഴക്കുകയായിരിന്നു അവർ. ഇത് എനിക്ക് വിശ്വാസയോഗ്യമായ ഒരു സ്രോതസ്സിൽ നിന്നും അറിയാൻ കഴിഞ്ഞതാണ്. പിന്നീട് മറ്റെല്ലാ ചാനലുകളും പോർട്ടലുകളും തുടക്കത്തിലുള്ള അവഗണനയും കഥകളും അതേപടി പിന്തുടർന്നു.ആ രാത്രിയിൽ ഇതിനെതിരെ ഞാൻ ഒരു പോസ്റ്റ് തയാറാക്കിയിരുന്നു. യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് എനിക്ക് അറിയാമായിരുന്നു.മാധ്യമങ്ങളിൽ നിന്ന് പ്രചരിപ്പിച്ച കഥകൾ വിശ്വസിച്ച കോളേജിലെ സുഹൃത്തുക്കളും ആക്റ്റിവിസ്റ്റുകളും വ്യാജ വാർത്തകൾ പരക്കെ ഷെയർ ചെയ്യുന്നത് ഞാൻ കണ്ടു. ഞാൻ ഇപ്പോൾ ഈ പോസ്റ്റ്‌ ഇടാൻ കാരണം തന്നെ എനിക്ക് സത്യാവസ്ഥ മനസിലായതുകൊണ്ടാണ്. ഇത് വെറും മാധ്യമ സൃഷ്ടിയാണ്, വ്യാജ വാർത്തയാണ്. “

Loading...
Loading...
Top