ഈ ക്ഷേത്രത്തില്‍ പ്രസാദമായി കൊടുക്കുന്നത് കിടിലന്‍ മട്ടന്‍ ബിരിയാണി

ക്ഷേത്രങ്ങള്‍ക്ക് പേരു കേട്ടതാണ് തമിഴ്‌നാട്ടിലെ മധുരൈ നഗരം. മധുരമീനാക്ഷി ക്ഷേത്രം തലയുയര്‍ത്തി നില്‍ക്കുന്ന മധുര തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുപോലെത്തന്നെ മധുരയിലെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് വടക്കാംപാട്ടി ക്ഷേത്രം. ഇവിടെ ഭക്തര്‍ക്ക് പ്രസാദമായി മട്ടന്‍ ബിരിയാണി നല്‍കുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കുന്ന മുനിയാണ്ടി പൂജയോടനുബന്ധിച്ചാണ് മട്ടന്‍ ബിരിയാണി ഉണ്ടാക്കി ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യുന്നത്

എല്ലാ വര്‍ഷവും ജനുവരി മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് മുനിയാണ്ടി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്. മട്ടന്‍ ബിരിയാണി തയ്യാറാക്കുന്നതിന് ജനങ്ങളില്‍ നിന്നും സംഭാവന ലഭിക്കുന്ന പണമാണ് ഉപയോഗിക്കുന്നത്. എല്ലാ വര്‍ഷവും ഏകദേശം 1000 കിലോയുടെ അരിയും, 250 ആട്, 300 കോഴികള്‍ എന്നിവ ഉപയോഗിച്ചാണ് ബിരിയാണി ഉണ്ടാക്കുന്നത്. ഇവയെ ഇവിടെ തന്നെയാണ് കശാപ്പ് ചെയ്യുന്നത്. പുലര്‍ച്ചെ നാല് മണിയോടെ ഇത് നേദിക്കും.

രാത്രിയിലാണ് ബിരിയാണി തയ്യാറാക്കുന്നത്. അഞ്ച് മണിയോടെയാണ് പ്രസാദം ഭക്തര്‍ക്ക് നല്‍കുന്നത്. യാതൊരു വേര്‍തിരിവും ഇല്ലാതെ എല്ലാ വിഭാഗത്തിനും ഇവിടെ നിന്നും പ്രസാദം നല്‍കും. കഴിഞ്ഞ 84 വര്‍ഷമായി നടക്കുന്ന മുനിയാണ്ടി പൂജയില്‍ ആഘോഷത്തില്‍ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ബിരിയാണി വിളമ്ബി നല്‍കുകയാണ് ചെയ്യുന്നത്.

.

Loading...
Loading...
Top