‘എഞ്ചിനിയറായിരുന്ന സ്വന്തം മകനെ ബലി നല്‍കി, ഇനിയും നരബലി നടത്താന്‍ അനുവാദം നല്‍കണം’; ആവശ്യവുമായി സ്വയം പ്രഖ്യാപിത ആള്‍ദൈവം !

നരബലി തെറ്റല്ലെന്നും, നബലി നടത്താന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് ആള്‍ദൈവം രംഗത്ത്. മൊഹന്‍പൂര്‍ സ്വദേശിയായ സുരേന്ദ്ര പ്രസാദ് സിംഗ് എന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവമാണ് ഇത്തരം ഒരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

നരബലി നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സുരേന്ദ്ര പ്രസാദ് സിംഗ് ബീഹാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ‘ബിന്ദു മാ മാനവ് കല്ല്യാണ്‍ സന്‌സ്ത’ എന്ന സ്ഥാപനത്തിന്റെ പേരിലാണ് സുരേന്ദ്ര പ്രസദ് സിംഗ് കത്ത് അയച്ചിരിക്കുന്നത്.

താന്‍ ആദ്യമായല്ല നരബലി നടത്തുന്നത് എന്നു ആദ്യം ബലി നല്‍കിയത് എഞ്ചിനിയറായിരുന്ന സ്വന്തം മകനെയാണെന്നും സുരേന്ദ്ര പ്രസാദ് സിംഗ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. മകന്‍ ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കാത്തതിനെ തുടര്‍ന്നാണ് ദൈവ മാതാവായ കാമഖ്യയ്ക്ക് ബലി നല്‍കിയത് എന്നും സുരേന്ദ്ര പ്രസാദ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അതേ സമയം നരബലി നടത്താന്‍ അനുവാദം ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. നരബലി കുറ്റകരമാണെന്നും, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Loading...
Loading...
Top