വെല്ലിംഗ്ടണില്‍ കിവികളെ തകര്‍ത്ത് ഇന്ത്യ, 35 റണ്‍സ് ജയം

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. 35 റണ്‍സിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 253 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിനെ 217 റണ്‍സിന് ഇന്ത്യ പുറത്താക്കി. ഇന്ത്യക്ക്​ വേണ്ടി യുസ്​വേന്ദ്ര ചാഹല്‍ മൂന്ന്​ വിക്കറ്റുകള്‍ വീഴ്​ത്തി. മുഹമ്മദ്​ ഷമി, ഹര്‍ദ്ദിക്​ പാണ്ഡ്യ എന്നിവര്‍ രണ്ട്​ വീതം വിക്കറ്റുകളും വീഴ്​ത്തി. ഓപ്പണര്‍ കോളിന്‍ മണ്‍റോ (18 പന്തില്‍ 24), ഹെന്‍റി നിക്കോള്‍സ് (15 പന്തില്‍ എട്ട്), റോസ് ടെയ്‍ലര്‍ (4 പന്തില്‍ 1), കെയ്ന്‍ വില്യംസണ്‍ (73 പന്തില്‍ 39), ടോം ലാതം (49 പന്തില്‍ 37), കോളിന്‍ ഗ്രാന്‍ഡ്ഹോം (8 പന്തില്‍ 11) എന്നിവരാണു പുറത്തായത്.

നേരത്തെ, ടോസ്​ നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വന്‍ തകര്‍ച്ചയായിരുന്നു നേരിട്ടത്. ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സെടുത്താണ് പുറത്തായത്. ഒടുവില്‍ രക്ഷകരായത്​ അമ്ബാട്ടി റായിഡുവും വിജയ്​ ശങ്കറും ,ഹര്‍ദ്ദിക്​ പാണ്ഡ്യയുമായിരുന്നു.113 പന്തില്‍ എട്ട്​ ഫോറുകളും നാല്​ സിക്​സറുകളും അടിച്ചാണ്​ അമ്ബാട്ടി റായിഡു​ 90 റണ്‍സെടുത്തത്. 64 പന്തില്‍ 45 റണ്‍സെടുത്ത വിജയ്​ ശങ്കര്‍ അമ്ബാട്ടി റായിഡുവിന്​ മികച്ച പിന്തുണ നല്‍കി.പാണ്ഡ്യയാണ്​ സ്​കോര്‍ 250 കടത്തുന്നതില്‍ മുഖ്യ പങ്ക്​ വഹിച്ചത്​. 22 പന്തില്‍ അഞ്ച്​ സിക്​സും രണ്ട്​ ഫോറും ഉള്‍പെടുന്നതാണ്​ പാണ്ഡ്യയുടെ ഇന്നിങ്​സ്​.

Loading...
Loading...
Top