വാട്ട്സ് ആപ്പ് ട്രിക്ക് ;സ്റ്റാറ്റസ് മറ്റുള്ളവര്‍ അറിയാതെ കാണുവാന്‍ സാധിക്കും

ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്സ് ആപ്പ് .ഇപ്പോള്‍ വാട്ട്സ് ആപ്പുകള്‍ക്ക് ഒരുപാടു അപ്പ്‌ഡേഷനുകളും ലഭ്യമാകുന്നുണ്ട് .ഇനി വാട്ട്സ് ആപ്പുകള്‍ക്ക് ഫിംഗര്‍ പ്രിന്റ് ആപ്പ്‌ഡേഷനുകളും ഉടന്‍ ലഭ്യമാകുന്നതാണു്.എന്നാല്‍ ഇപ്പോള്‍ ഇവിടെ നിങ്ങള്‍ക്കായി ഒരു ചെറിയ ട്രിക്കാണ് പറഞ്ഞുതരുന്നത് .വാട്ട്സ് ആപ്പില്‍ സ്റ്റാറ്റസ് ഇടാത്തവരായി ആരും തന്നെയില്ല .എന്നാല്‍ സ്റ്റാറ്റസുകള്‍ നമ്മളുടെ സുഹൃത്തുക്കള്‍ ഇട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ അത് കാണുകയാണെങ്കില്‍ നിങ്ങളുടെ സുഹൃത്തുകള്‍ക്ക് നിങ്ങള്‍ കണ്ടു എന്നതിന്റെ നോട്ടിഫിക്കേഷന്‍ ലഭിക്കും .എന്നാല്‍ നിങ്ങള്‍ സെറ്റിങ്സില്‍ പോയി റീഡ് റെസിപ്റ്റ് ഡിസേബിള്‍ ആക്കിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ സ്റ്റാറ്റസ് കണ്ടു എന്ന നോട്ടിഫിക്കേഷന്‍ ആരും ലഭിക്കുകയില്ല .എന്നാല്‍ ഈ ഓപ്‌ഷനുകളുടെ ഒരു പോരായ്‌മ എന്തെന്നാല്‍ നിങ്ങളുടെ സ്റ്റാറ്റസ് കണ്ടവരുടെയും നോട്ടോഫികേഷന്‍ നിങ്ങള്‍ക്ക് ലഭിക്കുകയില്ല .

വാട്ട്സ് ആപ്പിലെ കുറച്ചു നല്ല ട്രിക്കുകള്‍ ഇവിടെ 2019

വാട്ട്സ് ആപ്പില്‍ ഒരുപാടു കാര്യങ്ങള്‍ നമ്മള്‍ ഇനിയും പഠിക്കുവാന്‍ ഉണ്ട് .എന്നാല്‍ അതില്‍ കുറെയൊക്കെ നമുക്ക് അറിയാവുന്നതും ആണ് .അങ്ങനെ നിങ്ങള്‍ക്ക് അറിയാവുന്നതും കൂടാതെ അറിയാത്തതുമായ കുറച്ചു ട്രിക്കുകള്‍ ഇവിടെ നിന്നും മനസ്സിലാക്കാം .അതുപോലെ നിങ്ങള്‍ക്ക് അറിയാവുന്ന ട്രിക്കുകള്‍ ഞങ്ങളുടെ കമന്റ് ബോക്സില്‍ രേഖപ്പെടുത്താവുന്നതും ആണ് .
ഇപ്പോള്‍ വാട്ട്സ് ആപ്പില്‍ നമ്മള്‍ ഓണ്‍ലൈനില്‍ വരാതെ തന്നെ എങ്ങനെ ചാറ്റിങ് നടത്താം എന്നതിനെക്കുറിച്ചാണ് പറയുന്നത് .

അതിന്നായി ഒരുപാടു ആപ്ലികേഷനുകള്‍ നമുക്ക് പ്ലേ സ്റ്റോറുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത എടുക്കാവുന്നതാണ് .എന്നാല്‍ അതില്‍ ഒരു ആപ്ലിക്കേഷന്റെ പേരാണ് NINJA WAZZAPP .ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വരാതെ തന്നെ വാട്ട്സ് ആപ്പിലെ മെസേജുകള്‍ വായിക്കുവാനും അതുപോലെതന്നെ റിപ്ലൈ നല്‍കുവാനും സാധിക്കുന്നതാണ് .എന്നാല്‍ സേഫ്റ്റി ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഇത്തരത്തിലുള്ള ആപ്ലികേഷനുകള്‍ ഉപയോഗിക്കുക .

മെസേജുകള്‍ വീണ്ടെടുക്കാന്‍ മറ്റൊരു ആപ്ലികേഷന്‍

പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.ഈ ആപ്ലികേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ് .അതിനു ശേഷം വാട്‌സാപ്പില്‍ അയച്ചയാള്‍ സന്ദേശം ഡിലീറ്റ് ചെയ്താലും നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്പ് അത് കാണിക്കുന്നതായിരിക്കും .മെസേജുകള്‍ അയച്ച സമയവും കൂടാതെ ഡിലീറ്റ് ചെയ്ത സമയവും ഇതില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .എന്നാല്‍ ഇത് ലഭിക്കണമെങ്കില്‍ വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കണം .

Loading...
Loading...
Top