ആലപ്പുഴയിലെ ക്ഷേത്രത്തിലെ ആ അനുഭവം വേദനിപ്പിച്ചു; തുറന്നു പറഞ്ഞ് വിജയ് സേതുപതി

ജാതിമതവ്യവസ്ഥകളെക്കുറിച്ച് തുറന്ന് പറഞ്ഞ് വിജയ്സേതുപതി. കേരളത്തിൽ വച്ചുണ്ടായ അനുഭവം പറഞ്ഞാണ് വിജയ് സേതുപതി അത് വ്യക്തമാക്കിയത്. ആലപ്പുഴയിൽ ഈയിടെ ഒരു സിനിമയുടെ ചിത്രീകരണത്തിന് വന്നപ്പോൾ  തന്നെഏറെ വേദനിപ്പിച്ച ഒരു അനുഭവം ഉണ്ടായെന്നും വിജയ് സേതുപതി പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സേതുപതി ഇക്കാര്യം വ്യക്തമാക്കിയത്.

ആലപ്പുഴയിൽ ചിത്രീകരണത്തിന് പോയപ്പോൾ ഞാൻ ഈയിടെ ഒരു ക്ഷേത്രത്തിൽ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്. അത് അവിടുത്തെ രീതിയാണെന്ന് പിന്നീടാണ് അറിഞ്ഞത്. അത് വല്ലാതെ വേദനയുണ്ടാക്കി. കാസ്റ്റ് എന്നത് ഇപ്പോഴുമുണ്ട്. വിദ്യാഭ്യാസത്തിലൂടെയും പ്രണയ വിവാഹങ്ങളിലൂടെയും ഇതിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു., വിജയ് സേതുപതി പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരാധകനാണെന്നും ശബരിമല വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാടിനൊപ്പം നിൽക്കുന്നുവെന്നും വിജയ് സേതുപതി പറഞ്ഞു. ഒരു ചാനൽ പരിപാടിയിൽപിണറായി വിജയനൊപ്പം പങ്കെടുത്തു. അദ്ദേഹമെത്തുമ്പോഴേക്കും എല്ലാവരും നിശബ്ദരായി. ഞങ്ങളിരുവരും സംസാരിച്ചു. അതിനിടെ എനിക്ക് പത്തുമണിക്കാണ് ഫ്ലൈറ്റ് എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു,  ആദ്യം  താങ്കൾ പോയി സംസാരിക്കൂ എന്ന്. എത്ര ലളിതമായാണ് അദ്ദേഹം സംസാരിക്കുന്നത്. എല്ലാകാര്യങ്ങളും പക്വതയോടെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് അറിയാമെന്നും വിജയ്സേതുപതി പറഞ്ഞു.

Loading...
Loading...
Top