വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച്‌ നാട്ടുകാര്‍

തിരുവനന്തപുരം: പത്താം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാര്‍.
നെയ്യാറ്റിന്‍കര അമരവിള ബാങ്ക് ജംഗ്‌ഷനുസമീപം ഊട്ടുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുരുകന്റെയും നാഗ രത്തിനത്തിന്റെയും മകള്‍ ഐശ്വര്യയെ (15) വ്യാഴാഴ്ച രാത്രി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബം അമരവിള ആശാരിക്കുളത്ത് താമസിക്കവെ, അയല്‍വാസിയായ ഒരു ചെറുപ്പക്കാരന്‍ ഐശ്വര്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതുമൂലമാണ് കുടുംബം ഇപ്പോഴത്തെ വീട്ടിലേയ്ക്ക് താമസം മാറിയത്.

ഫോണിലൂടെയും സ്കൂളിന്‌ സമീപത്തുവച്ചും കുട്ടിയെ ശല്യപ്പെടുത്തി മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു. ഇക്കാര്യംകാണിച്ച്‌ പാറശ്ശാല പൊലീസില്‍ പരാതിപ്പെട്ടിരുന്നതായി പെണ്‍കുട്ടിയുടെ അച്ഛന്‍ മുരുകനും പറഞ്ഞു.കുറച്ച്‌ ദിവസങ്ങളായി വീണ്ടും ശല്യം തുടങ്ങിയപ്പോള്‍, സഹോദരന്‍ പ്രഭുസൂര്യയും അച്ഛനും യുവാവിന്റെ വീട്ടിലെത്തി അയാളെ വിലക്കിയിരുന്നു.

Loading...
Loading...
Top