കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന mr & ms റൗഡി എന്ന ചിത്രത്തിൻറെ ടീസര്‍ പുറത്തിറങ്ങി.

കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമായ mr & ms റൗഡി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും സംയുക്തമായി നിര്‍മിക്കുന്ന ചിത്രമാണിത്. മൈ ബോസ്, മമ്മി ആന്റ് മീ എന്നി ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് mr & ms റൗഡി.

അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ്ബാബു, ശരത് സഭ,സായികുമാര്‍,വിജയരാഘവന്‍,തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നവാഗതനായ അരുണ്‍ വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണാവകാശം എടുത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 22ന് ചിത്രം തീയേറ്ററുകളില്‍ എത്തും.

അനില്‍ ജോണ്‍സണ്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം, വസ്ത്രാലങ്കാരം ലിന്‍ഡ ജീത്തു, ചിത്രസയോജനം അയൂബ് ഖാന്‍, കലാസംവിധാനം സാബു റാവു എന്നിവര്‍ നിര്‍വഹിക്കുന്നു.


Loading...
Loading...
Top