മോഡിക്ക് രക്ഷയില്ല ; തമിഴ് നാട്ടിൽ ‘ഗോ ബാക്ക് മോഡി ‘ ക്യാമ്പയിൻ സജീവം ; അന്തസ്സുണ്ടെങ്കിൽ തമിഴ് നാട്ടിൽ കാലുകുത്തരുതെന്ന് സോഷ്യൽ മീഡിയ

കഴിഞ്ഞ വർഷത്തെ സംഭവങ്ങൾ അതേപോലെ ഈ വർഷവും  ആവർത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ചെന്നൈയിലെത്തിയപ്പോൾ കടുത്ത  പ്രതിഷേധം ഉയര്‍ന്നിരുന്നു. മോഡി പങ്കെടുത്ത പരിപാടിക്ക് സമീപത്തായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാണ് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയത്. ഇതേതുടര്‍ന്ന് റോഡ് മാര്‍ഗം സഞ്ചരിക്കാതെ ഹെലികോപ്ടറിലാണ് മോഡി യാത്ര നടത്തിയത്. 
പക്ഷെ ഇത്തവണ തമിഴ് നാട്ടിലെ സാഹചര്യം കുറച്ചുകൂടി പ്രാധാന്യം അർഹിക്കുന്നു.സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ഗജ ചുഴലിക്കാറ്റില്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടമാക്കിയിരുന്നു. കൂടാതെ തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേര്‍ പോലീസിന്റെ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. കാവേരി ജല തര്‍ക്കത്തില്‍ കേന്ദ്രം കര്‍ണാടകക്ക് അനുകൂലമായ നിലപാടെടുത്തു തുടങ്ങിയ ആരോപണങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

അതുകൊണ്ട് തന്നെയാണ് കേരള-തമിഴ്‌നാട് സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ  തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം നടക്കുന്നതും.  ‘ഗോ ബാക്ക് മോഡി’ എന്ന ഹാഷ് ടാഗോട് കൂടിയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്.
തമിഴ്‌നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ്  വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ മോഡിക്കെതിരെ പ്രതിഷേധം പ്രചരിക്കുന്നത്.

Loading...
Loading...
Top