യുവാവിന് നടുറോഡില്‍ ക്രൂരമര്‍ദ്ദനം, മുഖ്യ പ്രതിയും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച നാല് പേരും പിടിയില്‍

തിരുവനന്തപുരം: കിഴുവിലം മുടപുരത്ത് യുവാവിനെ റോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി ആറ്റിങ്ങല്‍ സിഐ എം അനില്‍കുമാറിനെ നേതൃത്വത്തില്‍ പിടിയിലായി. യുവാവിനെ മര്‍ദ്ദിച്ച രണ്ടംഗ സംഘത്തിലുള്ള അനന്തുവാണ് ആറ്റിങ്ങല്‍ പൊലീസിന്റെ കസ്റ്റഡിയിലായത്. രണ്ടാമത്തെ പ്രതി ശ്രീക്കുട്ടനുവേണ്ടി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. ഒന്നാം പ്രതിയെ രക്ഷിക്കാന്‍ സഹായിച്ച നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുടപ്പുര സ്വദേശികളായ സുധീഷ്, ഷിനോജ്, വിഷ്ണു, പ്രദീപ് എന്നിവരെയാണ് മുഖ്യപ്രതിയെ ഒളിവില്‍ താമസിപ്പിക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ പാലോട് വെച്ച്‌ പിടിയിലായത്. രണ്ടാം പ്രതിയെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സിഐ അറിയിച്ചു.

10 ദിവസം മുമ്ബ് നടന്ന സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതേടെയാണ് സംഭവം വിവാദമായത്. കുറ്റക്കാരെ പിടികൂടാന്‍ റൂറല്‍ എസ്പി അശോക് കുമാര്‍ ആറ്റിങ്ങല്‍ സി.ഐ എം.അനില്‍കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.13ന് വൈകീട്ട് അഞ്ചിന് മുടപുരം ജങ്ഷനിലായിരുന്നു സംഭവം. ചാറ്റല്‍ മഴ പെയ്തുകൊണ്ടിരിക്കവേ രണ്ടു യുവാക്കള്‍ ബൈക്കിലെത്തുകയും തിരക്കുള്ള പാതയില്‍ തുടര്‍ച്ചയായി റൗണ്ടടിക്കുകയും ചെയ്തു. ബൈക്കുകള്‍ ഉള്‍പ്പെടെ പല വാഹനങ്ങളെയും ഇടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ മുടപുരം സ്വദേശിയും പാചകക്കാരനുമായ സുധീറിന്റെ ബൈക്കിലും ഇടിക്കാന്‍ ശ്രമിച്ചു. ഇതു ചോദ്യം ചെയത് സുധീറിനെ യുവാക്കള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒപ്പം യാത്ര ചെയ്തയാളും രക്ഷിക്കുവാനെത്തിയവരും ആക്രമികളുടെ ആക്രോശം കേട്ട് ഭയന്ന് മാറുകയായിരുന്നു.

Top