INTERNATIONAL

ബംഗ്ലാദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും; സൈനികര്‍ ഉള്‍പ്പെടെ മരണം 134 ആയി

ചിറ്റഗോംഗ്: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തെക്കുകിഴക്കന്‍ ബംഗ്ലാദേശില്‍ മരിച്ചവരുടെ എണ്ണം 134 ആയി. നിരവധി വീടുകള്‍ മണ്ണിനടിയിലായി. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന കുന്നിന്‍പ്രദേശത്തെ ഗ്രാമങ്ങളിലാണു മഴ ദുരന്തമായി പെയ്തിറങ്ങത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏതാനും സൈനികര്‍ക്കും ജീവഹാനി നേരിട്ടു. നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതേവരെ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗതാഗത- ടെലിഫോണ്‍ ബന്ധങ്ങള്‍ വിശ്ചേദിക്കപ്പെട്ടിരിക്കുകയാണ്. ചിറ്റഗോംഗ്, […]

ഖത്തറില്‍ വിമാനമാര്‍ഗം നാലായിരത്തോളം പശുക്കളെ ഇറക്കുമതിചെയ്യും

ഖത്തറില്‍ ഭക്ഷ്യപ്രതിസന്ധി ഒഴിവാക്കാനുള്ള മുന്‍കരുതലായി പാലുത്പാദനം വര്‍ധിപ്പിക്കാന്‍ ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്ന് നാലായിരത്തോളം പശുക്കളെ ഇറക്കുമതിചെയ്യും. അറബ് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇതിനുള്ള നീക്കം വേഗത്തിലാക്കും. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലെ ഒരു വ്യവസായിയാണ് ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നും വിമാനത്തില്‍ ഖത്തറിലേക്ക് പശുക്കളെയെത്തിക്കുന്നത്. പ്രമുഖ പ്രാദേശിക കമ്പനിയായ പവര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് ചെയര്‍മാന്‍ മൗതാസ് അല്‍ ഖയ്യാത്താണ് പശുക്കളെ വാങ്ങിയത്. ഖത്തര്‍ […]

ഇന്ത്യയിലെ പിടികിട്ടാപ്പുള്ളി വിജയ് മല്യ ബര്‍മിംഗ്ഹാമിലെ വി ഐ പി ഗാലറിയില്‍

ഒമ്പതിനായിരം കോടി രൂപ ബാങ്കുകളിൽ നിന്ന് തട്ടിമുങ്ങിയ വിജയ് മല്യ ഇപ്പോഴും ഇന്ത്യക്ക് പിടികിട്ടാപ്പുള്ളിയാണ്. എന്നാൽ ലണ്ടനിൽ ആഡംബര ജീവിതം നയിക്കുന്ന മല്യക്ക് ഇതൊന്നും വലിയ കാര്യമല്ല. ജീവിതം ആഘോഷിക്കുന്ന മല്യ ഇന്നലെ ഇന്ത്യ പാകിസ്ഥാൻ മത്സരം കാണാനുമെത്തി, അതും വി ഐ പി ഗാലറിയിൽ. ഇതേ മല്യയാണ് എവിടെ എന്നറിയാതെ ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ ഇരുട്ടിൽത്തപ്പുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് മല്യ ഇന്ത്യയിൽ നിന്ന് മുങ്ങിയത്. വിവിധ ബാങ്കുകളിൽ […]

പ്രളയത്തില്‍ വീര്‍പ്പുമുട്ടി ശ്രീലങ്ക; മരണം നൂറ് കവിഞ്ഞു

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ മരണം 120 കടന്നു. ഇരുന്നൂറോളം പേരെ കാണാതായി. കൊടിയ നാശനഷ്ടങ്ങളിൽ ലങ്കയ്ക്ക് ആശ്വാസം പകരാൻ ഇന്ത്യൻ നാവിക സേന കപ്പലുകൾ ഇന്ത്യ വിട്ടു നൽകി. മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. പ്രളയബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാൻ രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടു. ലങ്കയിലെ 14 ജില്ലകളിലെ അ‍ഞ്ചു ലക്ഷത്തോളം പേരെ ഇതുവരെ പ്രളയം ബാധിച്ചതായാണ് കണക്ക്. ഇവിടങ്ങളിലുള്ള 12,000ൽ […]

റമദാന്‍ പ്രമാണിച്ച്‌ ഷാര്‍ജ ഷെയ്ഖ് നിരവധി തടവുകാരെ മോചിപ്പിച്ചു

ഷാര്‍ജ : പുണ്യമാസമായ റംസാനില്‍ പുണ്യപ്രവര്‍ത്തി ചെയ്ത് ഷാര്‍ജ ഭരണാധികാരി. അദ്ദേഹത്തിന്റെ ഉദാരമനസ്‌കതയെ തുടര്‍ന്ന് രക്ഷപ്പെടുന്നത് 187 പേരും അവരുടെ കുടുംബാംഗങ്ങളുമാണ്. പുണ്യമാസമായ റംസാനില്‍ 187 തടവുകാരെ മോചിപ്പിക്കാനായി ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. വിവിധ കേസുകളിലായി ഷാര്‍ജയിലെ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന 187 വിദേശ പൗരന്‍മാരാണ് ഷാര്‍ജാ ഭരണാധികാരിയുടെ ദയയ്ക്ക് അര്‍ഹരായത്. ജയിലില്‍ നല്ല പെരുമാറ്റം കാഴ്ചവെച്ച തടവുകാരാണ് ജയില്‍മോചിതരായത്. കൊലപാതകം, […]

ബോറടിച്ചു മടുത്തപ്പോള്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന പണമെടുത്ത് കളിച്ചു; അഞ്ചു വയസ്സുകാരന്‍ കീറിക്കളഞ്ഞത് 4,70,000 രൂപ…!!!

ആദ്യം കുറെ കടിച്ചു, പിന്നീട് ചവച്ചു, ബാക്കിയുള്ളവ കുറേശ്ശെ കുറേശ്ശെ കീറിക്കളഞ്ഞു. ബോറടിച്ച്‌ ബോറടിച്ച്‌ അഞ്ചു വയസ്സുകാരന്‍ കീറിയെറിഞ്ഞത് നാലു ലക്ഷം രൂപ. ചൈനയില്‍ നടന്ന സംഭവത്തില്‍ പുറത്തു പോയ അച്ഛന്‍ വീട്ടില്‍ വന്നപ്പോള്‍ പയ്യന്‍റെ കളിച്ചു കളഞ്ഞ സാധനം കണ്ട് ഞെട്ടുകയായിരുന്നു. സൂക്ഷിച്ചു വെച്ച 50,000 യുവാന്‍ (4,70,000 രൂപ) ആയിരുന്നു കീറിയും നശിപ്പിച്ചും പയ്യന്‍ കളഞ്ഞത്. ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ ഗാവോ എന്നയാള്‍ക്കായിരുന്നു മകന്‍റെ കളി ഇരുട്ടടിയായി […]

മെയ്ദിന സന്ദേശവുമായി നവോദയ ടൊയോട്ട ഏരിയ കൺവെൻഷൻ .

മെയ്ദിന സന്ദേശവുമായി നവോദയ ടൊയോട്ട ഏരിയ കൺവെൻഷൻ . ദമ്മാം : നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യയുടെ കീഴിൽ പുതുതായി രൂപീകരിച്ച ടൊയോട്ട ഏരിയയുടെ കൺവെൻഷനും മെയ്ദിന സാംസ്കാരികാഘഷവും ദമ്മാം അൽ റയാൻ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്നു. ചന്ദ്രൻ വാണിയമ്പലം സ്വാഗതം പറഞ്ഞ കൺവെൻഷൻ ഏരിയ പ്രസിഡന്റ് സേതുമാധവൻ അദ്ധ്യക്ഷത വഹിക്കുകയും നവോദയ ജനറൽ സെക്രട്ടറി സൈനുദ്ദീൻ കൊടുങ്ങല്ലൂർ ഉദ്‌‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയും ചെയ്തു . മുതലാളിത്ത വ്യവസ്ഥയുടെ […]

യേശുവിനെ അനുകരിക്കാന്‍ വെള്ളത്തിനുമീതെ നടക്കാന്‍ ശ്രമിച്ചു; പാസ്റ്ററെ മുതല തിന്നു…

അത്ഭുതത്തിന് സാക്ഷിയായവര്‍ പറയുന്നതിങ്ങനെ, “വിശ്വാസത്തിന്റെ ശക്തിയേപ്പറ്റി അദ്ദേഹം (പാസ്റ്റര്‍) ഞങ്ങളെ ആഴത്തില്‍ പഠിപ്പിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് അതേക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. അത് നേരില്‍ കാണിച്ച് ബോധ്യപ്പെടുത്തിത്തരാം എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് (ശനിയാഴ്ച്ച) കാണിച്ചുതരാം എന്നായിരുന്നു തീരുമാനം” ഡെക്കോണ്‍ ങ്കോസി എന്ന വിശ്വാസി വിവരിച്ചു “എന്നാല്‍ വെള്ളത്തിലേക്ക് കാലെടുത്തുവച്ച ഉടനെ അദ്ദേഹം താഴ്ന്നുപോയി. ഉടനെ തന്നെ പാഞ്ഞെത്തിയ മൂന്ന് മുതലകള്‍ അദ്ദേഹത്തെ ആഹാരമാക്കി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവ അദ്ദേഹത്തെ അവസാനിപ്പിച്ചു. […]

100 കിലോ പ്ലാസ്റ്റിക്കില്‍ നിന്നും 85 ലിറ്റര്‍ പെട്രോള്‍ ! ലോകത്തെ ഞെട്ടിച്ച്‌ സിറിയന്‍ യുവാക്കള്‍

ഡമാസ്ക്സ് : ആഭ്യന്തര സംഘര്‍ഷത്തില്‍പ്പെട്ട് ജീവിതം മുള്‍മുനയിലായ ഒരു നാട്ടില്‍ നിന്നും ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്ത. മരണത്തെ മുഖാമുഖം കണ്ടു ദിവസങ്ങള്‍ തള്ളി നീക്കുന്നതിനിടയിലും മാലിന്യങ്ങള്‍ തനി നാടന്‍ രീതിയില്‍ സംസ്കരിക്കാന്‍ ഒരു സംഘം ചെറുപ്പക്കാര്‍ നടത്തിയ ശ്രമം പ്ലാസ്റ്റിക്കിനെ ഇന്ധന രൂപത്തിലേക്ക് മാറ്റാമെന്ന കണ്ടുപിടുത്തത്തിലെത്തിക്കുകയായിരുന്നു. 100 കിലോ പ്ലാസ്റ്റിക്കില്‍ നിന്നും 85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാമെന്നാണ് സിറിയന്‍ യുവാക്കള്‍ പറയുന്നത്. യുദ്ധവും ദുരിതവും സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും സിറിയന്‍ ഗ്രാമങ്ങളെ […]

മനസ്സില്‍ ധൈര്യമുള്ളവര്‍ക്ക് മാത്രമേ ഈ കേക്ക് കഴിക്കാന്‍ കഴിയൂ; സ്വന്തം വിവാഹദിനത്തില്‍ കല്യാണപ്പെണ്ണ് തയ്യാറാക്കിയ കേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നു

പാരിസ് : മനസ്സില്‍ ധൈര്യമുള്ളവര്‍ക്ക് മാത്രമേ ഈ കേക്ക് കഴിക്കാന്‍ കഴിയൂ എന്നതാണ് സത്യം! കാരണം, ദമ്പതിമാരുടെ ഛേദിക്കപ്പെട്ട തലയാണ് കേക്കിലെ തീം! 28കാരിയായ നതാലീ സൈഡ്‌സെര്‍ഫ് ആണ് നാല്പത് മണിക്കൂറോളം പണിയെടുത്ത് കേക്ക് പൂര്‍ത്തിയാക്കിയത്. തന്റെ മൂവീ തീം ആക്കിയ വിവാഹത്തിനുവേണ്ടിയായിരുന്നു ഇത്. ടില്‍ ഡെത്ത് ഡു അസ് അപാര്‍ട്ട് എന്ന സിനിമയായിരുന്നു നതാലിയുടെയും ഡേവിഡ് സൈഡ്‌സെര്‍ഫിന്റെയും കല്യാണ തീം. കേക്ക് തയ്യാറാക്കി വെച്ച വെള്ള ബോര്‍ഡില്‍ ഒരു […]