BREAKING NEWS

Kerala

ശബരിമല കൊടിമരം നശിപ്പിച്ച സംഭവം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി പിണറായി പൊലീസിന് അഭിമാനനേട്ടം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ കൊടിമരം മെര്‍ക്കുറി ഒഴിച്ച സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളി പിണറായിയുടെ പൊലീസ് പ്രതികളെ പിടികൂടി അഭിമാനനേട്ടമുണ്ടാക്കി. സംഭവം നടന്ന് ആദ്യ മണിക്കൂറില്‍ തന്നെ പൊലീസ് വിജയവാഡ സ്വദേശികളായ അഞ്ചു പേരെ പിടികൂടി. ഇവരുടെ ബാഗില്‍ നിന്ന് രാസദ്രാവകം കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.കൊടിമരത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. സംഘം കുപ്പിയില്‍ കൊണ്ടുവന്ന ദ്രാവകം കൊടിമരത്തിലേക്ക് ഒഴിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് […]

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അണക്കെട്ടിന് നേരെ ഭീകരാക്രമണം, പത്ത് പൊലീസുകാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നിര്‍മിച്ച സെല്‍മ അണക്കെട്ട് ലക്ഷ്യമിട്ട് താലിബാന്റെ ഭീകരാക്രമണം. ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. അണക്കെട്ടിനു സമീപം സുരക്ഷാജോലിയില്‍ ഉണ്ടായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. സെല്‍മ അണക്കെട്ടിനു സമീപത്തെ ചെക്ക് പോസ്റ്റിനു നേരെ ശനിയാഴ്ച രാത്രിയാണു ആക്രമണം നടന്നത്. ആക്രമണത്തില്‍ നാലു പേര്‍ക്കു പരുക്കേറ്റതായും അഫ്ഗാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സേന നടത്തിയ തിരിച്ചടിയില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പടിഞ്ഞാറന്‍ ഹിറാത് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ജെലാനി ഫര്‍ഹാദ് പറഞ്ഞു. […]

ആദ്യം നിങ്ങള്‍ ക്യാമറ എടുക്കൂ എന്നിട്ട് മാത്രമേ ഞാന്‍ ഞാന്‍ കാറില്‍ നിന്ന് ഇറങ്ങൂ’; വീണ്ടും മോദിയുടെ ക്യാമറാഭ്രമം

SHARE TWEET SHARE EMAIL COMMENTS പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാമറാഭ്രമം പലപ്പോഴും സോഷ്യല്‍മീഡിയ പരിഹാസത്തിന് കാരണമായിട്ടുണ്ട്. ഇപ്പോഴിതാ, ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോയും വൈറലാവുന്നു. ക്യാമറാമാന്‍മാര്‍ എത്താത്തതിനാല്‍ മോദി കാറില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായില്ലെന്നാണ് ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിസ്ബണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ എത്തിയപ്പോഴാണ് സംഭവം. മോദിയുടെ വാഹനവ്യൂഹം ക്യാന്‍സര്‍ സെന്ററിനു മുന്നില്‍ വന്നു നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി വാഹനത്തിന്റെ […]

ഞങ്ങള്‍ക്ക് അപമാനകരം; രാജശേഖരനിലെ കുമ്മനം മാറ്റണം എന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജിക്കൊരുങ്ങി കുമ്മനം നിവാസികള്‍

കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ എന്നറിയപ്പെടുന്ന രാജശേഖരന്‍ നായരുടെ പേരിലെ കുമ്മനം എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജിക്കൊരുങ്ങി കുമ്മനം നിവാസികള്‍. കുമ്മനം രാജശേഖരൻ മൂലമുണ്ടാവുന്ന നാണക്കേടിൽ മാനം നഷ്ടപ്പെടുന്നതായി കുമ്മനം സ്വദേശികൾ പറയുന്നു. “രാജശേഖരൻ നായർ” എന്ന പേരിനുപകരം “കുമ്മനം” എന്ന സ്ഥലപ്പേരുമാത്രം ഉപയോഗിച്ച് ഇയാളെ വിളിക്കുന്നതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നതു. “കുമ്മനടി ” എന്ന വാക്ക് അർബൻ ഡിക്ഷനറിയിൽ സ്ഥാനം പിടിച്ചതോടെ അവരുടെ നാണക്കേട് […]

ഇങ്ങനെയുമുണ്ടോ ഒരു പ്രധാനമന്ത്രി; ആരെ വേണമെങ്കിലും കേറി പിടിക്കും; നരേന്ദ്ര മോദി സ്വകാര്യ ഇടങ്ങളെ മാനിക്കാതെ ആളുകളെ ചാടിക്കയറി ആലിംഗനം ചെയ്യുന്നത് ഉചിതമോ?

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പോർച്ചുഗൽ സന്ദർശിച്ച് അവിടുത്തെ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയെ ആലിംഗനം ചെയ്യുന്ന ചിത്രം ട്വിറ്ററിൽ വന്നിട്ടുണ്ട്. ആ ആലിംഗനത്തിൽ എന്തോ ഒരു വശപ്പിശകില്ലേ? ഒറ്റനോട്ടത്തിൽ ആർക്കും തോന്നും. പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയെ ആലിംഗനം ചെയ്യുന്ന മോദി ഗൂഗിളിൽ ഒന്നു സെർച്ച് ചെയ്താൽ കൂടുതൽ ചിത്രങ്ങൾ ലഭ്യമാകും. നമ്മുടെ പ്രധാനമന്ത്രി ഓരോ ലോകനേതാക്കളേയും കാണുമ്പോൾ അവരെ ചാടിക്കയറി കെട്ടിപ്പിടിക്കുന്നുണ്ട്. ഇങ്ങനെ കെട്ടിപ്പിടിക്കുന്നത് ഒരു വലിയ തെറ്റാണോ എന്നതാണു […]

ശബരിമല സന്നിധാനത്ത് ഇന്ന് ഉച്ചയ്ക്ക് പ്രതിഷ്ഠിച്ച സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചു കേടാക്കി; മനഃപൂര്‍വം ചെയ്തതാവാമെന്ന് ദേവസ്വം മന്ത്രി

ശബരിമല: സന്നിധാനത്ത് ഇന്ന് ഉച്ചയ്ക്ക് പ്രതിഷ്ഠ നടത്തിയ പുതിയ കൊടിമരം കേടു വരുത്തി. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി (രസം)ഒഴിച്ചതായാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പഞ്ചവര്‍ഗത്തറയിലെ സ്വര്‍ണം ഉരുകി. ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് മെര്‍ക്കുറി ഒഴിച്ചതായി മനസിലായത്. സന്നിധാനം പോലീസ് കേസെടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സന്നിധാനത്തുണ്ട്. ഉച്ചപൂജ വരെ കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും അതു കഴിഞ്ഞ് പോകുംവഴി ആരോ മനപ്പൂര്‍വം ചെയ്തതായിരിക്കാമെന്ന് മന്ത്രി പ്രതികരിച്ചു. സമീപത്തെ സിസിടിവി […]

അഴിമതി, കള്ളവോട്ട്, കള്ളനോട്ട്….തമ്മിലടിച്ചും കേന്ദ്രത്തോട് പരാതിപ്പെട്ടും കേരള ബിജെപി മുങ്ങിത്തപ്പുന്നു

ബിജെപി സംസ്ഥാന നേതാക്കളുമായി അടുത്തു ബന്ധമുള്ള കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവ് കള്ളനോട്ട് അടിച്ചതിന് അറസ്റ്റിലായത് ബിജെപിയെ കൂടുതല്‍ നാണക്കേടിലാക്കിയിട്ടും പ്രതീക്ഷ കൈവിടാതെ നേതൃത്വം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉറപ്പായും വിജയിക്കാന്‍ ഇതൊന്നും തടസമല്ല എന്നാണ് ബിജെപി നേതാക്കള്‍ പരസ്പരവും അണികളെയും ആശ്വസിപ്പിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അതീവ ഗുരുതരമാണെന്നും ഇങ്ങനെ പോയാല്‍ രക്ഷപ്പെടില്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ദേശീയ പ്രസിഡന്റ് അമിത് […]

പുണ്യ മാസത്തില്‍ പുണ്യം കിട്ടാനായി പണം വച്ച് ചീട്ടുകളിച്ച കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പടെ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു…!

പുണ്യ മാസത്തില്‍ പുണ്യം കിട്ടാനായി പണം വച്ച് ചീട്ടുകളിച്ച കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പടെ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു…! പിടിയിലായ ഗ്രാമ പഞ്ചായത്ത് അംഗം കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യനാട് പഞ്ചായത്തിലെ പള്ളിവേട്ട വാർഡ് മെമ്പറും കോണ്ഗ്രസ് ആര്യനാട് മണ്ഡലം കമ്മിറ്റി അംഗവും ആയ നാസറുദീൻ, കള്ളിക്കാട് തേവൻകോട് സ്വദേശി ഗണേശൻ, മാറനല്ലൂർ പൂവൻ വിള സ്വദേശി തങ്കരാജൻ, തേവൻകോട് സ്വദേശി വിജയൻ, കീഴാറൂർ […]

കന്നുകാലി മോഷണം ആരോപിച്ച്‌ മൂന്ന് യുവാക്കളെ തല്ലിക്കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തര്‍ദിനാജ്പുര്‍ ജില്ലയില്‍ കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ മൂന്ന് മുസ്ളിംയുവാക്കളെ തല്ലിക്കൊന്നു. മുഹമ്മദ് നസിറുള്‍ ഹക്ക് (30), മുഹമ്മദ് സമിറുദ്ദീന്‍ (32), മുഹമ്മദ് നാസിര്‍ (33) എന്നിവരാണ് കൊല്ലപ്പെട്ടത്. ദുര്‍ഗാപുര്‍ ഗ്രാമത്തിലെ ചോപ്രയിലാണ് സംഭവം. മുഹമ്മദ് ഹക്കിന്റെ ഉമ്മയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കന്നുകാലിമോഷണത്തിനെത്തിയ 12 അംഗ സംഘത്തെ ഗ്രാമവാസികള്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നെന്നും ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടെന്നും ഉത്തര്‍ ദിനജ്പുര്‍ […]

ബിജെപി നേതാക്കള്‍ കളളനോട്ടുകള്‍ ഉത്സവ സ്ഥലങ്ങളില്‍ വ്യാപകമായി ചെലവഴിച്ചു

കൊടുങ്ങല്ലൂര്‍: ബിജെപി നേതാക്കളായ രാകേഷ് എരാശേരിയും കൂട്ടുപ്രതി രാജീവ് എരാശേരിയും കള്ളനോട്ടടി തുടങ്ങിയിട്ട് നാളുകളായെന്ന് റിപ്പോര്‍ട്ട്. സമീപ പ്രദേശങ്ങളിലെ ഉത്സവപ്പറമ്ബുകളില്‍ കള്ളനോട്ടുകള്‍ വ്യാപകമായി ചെലവഴിച്ചിട്ടുണ്ടെന്നാണ് സൂചന. ജനുവരിയില്‍ നടന്ന കൊടുങ്ങല്ലൂര്‍ താലപ്പൊലി ഉത്സവത്തിനും മാര്‍ച്ചിലെ കൊടുങ്ങല്ലൂര്‍ ഭരണിക്കും ഉത്സവപ്പറമ്ബുകളില്‍ 500ന്റെ കള്ളനോട്ടുകള്‍ വ്യാപകമായിരുന്നു. പൊരിക്കച്ചവടമുള്‍പ്പെടെ ചെയ്തവര്‍ക്ക് കള്ളനോട്ടുകള്‍ ലഭിച്ചതായി പരാതി ഉയര്‍ന്നിരുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രം കേന്ദ്രീകരിച്ച്‌ ബിജെപിയുടെ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ പലര്‍ക്കും ഇതേക്കുറിച്ച്‌ അറിവുണ്ടായിരുന്നു. ഇവര്‍ വഴി […]