EDITORIAL

കര്‍ഷകന്റെ ആത്മഹത്യ; കൊലക്കുറ്റത്തിന് കേസെടുക്കണം,സംസ്ഥാനത്തിന് നാണക്കേടെന്ന് ചെന്നിത്തല!

കോഴിക്കോട്: കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്തിന് നാണക്കേടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്നായിരുനേനു കോഴിക്കോട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. ചെമ്ബട സ്വദേശി കാവില്‍ പുരയിടത്തില്‍ ജെയി എന്ന തോമസ്(56) ആണ് ജീവനൊടുക്കിയത്. രണ്ട് വര്‍ഷമായി വില്ലേജ് ഓഫീസിനുമുന്നില്‍ നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട് സമരത്തിലായിരുന്നു. വിഷയത്തില്‍ തഹസില്‍ദാര്‍ ഇടപെട്ടെങ്കിലും നടപടി ഇല്ലാതെ വന്നതോടെ […]

പുതുവൈപ്പ് ഒരു ബോംബാണ് എന്നു പറയുന്നത് യാതൊരടിസ്ഥാനവുമില്ലാതെ അബ്ദുള്‍ റഷീദിന്‍െറ ലേഖനത്തിന് മറുപടിയുമായി മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ്

പുതുവൈപ്പുകാരുടെ പേടികളൊക്കെ നേരല്ല പുതുവൈപ്പുകാരുടെ പേടികളെല്ലാം നേരാണ് , ലോകമെങ്ങുമുള്ള സുരക്ഷാ വിദഗ്ധര്‍ ഇതൊക്കെ അംഗീകരിച്ചിട്ടുണ്ട് എന്ന അബ്ദുള്‍ റഷീദിന്‍െറ ലേഖനം പദ്ധതി പ്രദേശത്തു ജീവിക്കുന്ന ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതും ഉറക്കം കെടുത്തുന്നതുമാണ്. ഉത്തരവാദിത്തമുള്ള ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരിക്കലും ചെയ്തു കൂടാത്ത കാര്യം. പുതുവൈപ്പ് ഒരു ബോംബാണ് എന്നു പറയുന്നത് യാതൊരടിസ്ഥാനവുമില്ലാതെയാണ്. ഇതില്‍ ആമുഖമായി പറയുന്ന ജയ്പൂരിലേയും ഹാസിറയിലേയും അപകടങ്ങളുടെ പ്രധാന കാരണം ജീവനക്കാരുടെ കുറവായിരുന്നു. അന്വേഷണറിപ്പോര്‍ട്ടില്‍ കൃത്യമായി […]

മഴ കുറഞ്ഞാലും ഇക്കൊല്ലം പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതമന്ത്രി എം എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നതില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതമന്ത്രി എം എം മണി. എങ്കിലും ഇക്കൊല്ലം പവര്‍കട്ട് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. തെന്മല ഡാമിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള ജലവിതരണവും വൈദ്യുതോത്പാദവും നിര്‍ത്തിവച്ചിരുന്നു. ഇടുക്കി ഡാമിലും ജലനിരപ്പ് താഴ്ന്നിരുന്നു. വരും ആഴ്ചകളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

“പശുവിനെ അമ്മയാക്കാമെങ്കില്‍ കോഴിയെ എനിക്ക് എന്റെ സഹോദരിയാക്കിക്കൂടേ? “: എന്നെ പ്രസവിച്ചത് എന്റെ അമ്മയാണ് പശു അല്ലാ, അമ്മയുടെ മുലപ്പാലിന്റെ രുചിയാണ് ബീഫിനെന്ന് അലന്‍സിയര്‍..

എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്ന ഭരണകൂട നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത കലാകാരനാണ് അലന്‍സിയര്‍. കേരളവും അദ്ദേഹത്തോടൊപ്പം നിലയുറപ്പിച്ച്‌ നിന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍, തന്റെ രാഷ്ട്രീയവും നിലപാടുകളും ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു അലന്‍സിയര്‍. “പശുവിനെ അമ്മയാക്കാമെങ്കില്‍ കോഴിയെ എനിക്ക് എന്റെ സഹോദരിയാക്കിക്കൂടേ? കോഴിക്ക് മാത്രം ആരും ചോദിക്കാനും പറയാനും ഇല്ലെന്നാണോ? കോഴിയെ അങ്ങനെയിപ്പോള്‍ മതേതരവാദി ആക്കണ്ട. ഞാനിപ്പോള്‍ അതുകൊണ്ട് കോഴി കഴിക്കാറില്ല. സ്കൂളില്‍ പണ്ട് പ്രതിജ്ഞ […]

‘ഒന്നിലൊതുങ്ങുന്നില്ല’ , ജേക്കബ് തോമസിന്റെ ആത്മകഥക്ക് രണ്ടാം ഭാഗം വരുന്നു

കൊച്ചി: ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍’ എന്ന പുസ്തകത്തിന്റെ രണ്ടാംഭാഗം വരുന്നു. ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍’ എന്ന പുസ്തകം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പുസ്തകത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച എല്ലാ കാര്യങ്ങളും അതിന്റെ കാരണങ്ങളും വിശദീകരിക്കുമെന്ന് ഐ.എം.ജി ഡയറക്ടര്‍ ജനറലായി ചുമതലയേറ്റ ശേഷം ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇപ്പോഴത്തെ പുസ്തകത്തില്‍ 14 സ്ഥലത്തു ചട്ടലംഘനം ഉണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍, 14 സ്ഥലങ്ങളില്‍ […]

സെന്‍കുമാറിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പുതുവൈപ്പ് പ്രതിഷേധത്തില്‍ ഡിജിപി സെന്‍കുമാറിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസിലെ ഒരു വിഭാഗം സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നുണ്ട്, നരനായാട്ട് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാനം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക കേള്‍ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കാനം വ്യക്തമാക്കി. യതീഷ് ചന്ദ്ര പുതുവൈപ്പില്‍ പോയിട്ടില്ല. മാധ്യമങ്ങള്‍ രണ്ടു ദിവസം നടന്ന വിഷയങ്ങള്‍ കൂട്ടിക്കുഴയ്ക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തീവ്രവാദ ഭീഷണിയുണ്ടായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ സുരക്ഷ കര്‍ശനമാക്കിയിരുന്നു. […]

പ്രധാനമന്ത്രിക്ക് തീവ്രവാദി ഭീഷണി ഉണ്ടെങ്കിൽ പ്രധാനമന്ത്രിയുടെ കൂടെ എംഎൽഎയാണെന്ന വ്യാജരേഖയുടെ സഹായത്തോടെ ഒരാൾ എങ്ങിനെയാണ് നുഴഞ്ഞു കയറിയത്.? ഡിജിപിയോട് മാധ്യമ പ്രവ൪ത്തകന്റെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പ്രധാനമന്ത്രിക്ക് തീവ്രവാദി ഭീഷണി ഉണ്ടെങ്കിൽ പ്രധാനമന്ത്രിയുടെ കൂടെ എംഎൽഎയാണെന്ന വ്യാജരേഖയുടെ സഹായത്തോടെ ഒരാൾ എങ്ങിനെയാണ് നുഴഞ്ഞു കയറിയത്.? ഡിജിപിയോട് മാധ്യമ പ്രവ൪ത്തകന്റെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു പ്രമുഖ മാധ്യമ പ്രവ൪ത്തകനായ ഹ൪ഷനാണ് സോഷ്യൽ മീഡിയയിലൂടെ ഡിജിപി സെൻകുമാറിനോട് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. ഹ൪ഷന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പു൪ണ്ണരൂപം ““പ്രധാനമന്ത്രിയ്ക്കെതിരെ തീവ്രവാദികളുടെ ഭീഷണിയുണ്ടായിരുന്നതുകൊണ്ടാണ് യതീഷ്ചന്ദ്ര പുതുവെെയ്പ്പ് സമരക്കാരെ തല്ലിച്ചതച്ചതെന്ന് ഡിജിപി സെൻകുമാർ…!!! ഈ തീവ്രവാദഭീഷണിയൊള്ളപ്പഴാണോ പ്രധാനമന്ത്രീടെ കൂടെ എംഎൽഎയാണെന്ന വ്യാജരേഖേടെ […]

പുതു്വൈപ്പ് നടപടി എല്‍ഡിഎഫിന്റെ വിശ്വാസ്യതയ്ക്കുമേല്‍ കളങ്കം. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ

കൊച്ചി: പുതുവൈപ്പില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ. കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ് എന്ന തലക്കെട്ടില്‍ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ എഡിറ്റോറിയലിലൂടെയാണ് സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതും. പദ്ധതിയെ എതിര്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കിടയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നതായി പൊലീസ് ഉന്നതരില്‍ നിന്നും ആരോപണം ഉയര്‍ന്നിരിക്കുന്നു. പ്രക്ഷോഭകരെ ഇതുവരെ പൊലീസ് നേരിട്ട രീതി മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു പരിഷ്കൃത സമൂഹത്തിനും […]

തത്തയ്ക്കു ഇപ്പോള്‍ ചിറകും ഇല്ല കാലും ഇല്ല; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

കോഴിക്കോട്: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തത്തയുടെ ചിറകും കാലും അരിഞ്ഞു മൂലയ്ക്കിട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി വിരുദ്ധതയുടെ ആത്മാര്‍ഥ ചിത്രം വെളിപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജേക്കബ് തോമസിനെ എന്തെല്ലാം വിശേഷണങ്ങള്‍ ചാര്‍ത്തിയാണ് മുഖ്യമന്ത്രി വാഴ്ത്തിയതെന്നും ഇപ്പോള്‍ തത്തയെ കൂട്ടില്‍ പോലുമിടാതെ മൂലയ്ക്കൊതുക്കിയെന്നും, കട്ടില്‍ കണ്ട് പനിക്കേണ്ടെന്ന് പറഞ്ഞവരാണ് ഇത്തരത്തില്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. […]

ദളിതനെങ്കിലും രാംനാഥ് കോവിന്ദിന്‍റെത് ആര്‍.എസ്.എസ് രാഷ്ട്രീയം: യെച്ചൂരി

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സമവായത്തിന് ബി.ജെ.പി ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. ദളിത് സ്ഥാനാര്‍ത്ഥിയാണെങ്കിലും രാംനാഥ് കോവിന്ദിന്‍റെത് ആര്‍.എസ്.എസ് രാഷ്ട്രീയമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍.എസ്.എസ് അജണ്ടയാണ് സ്ഥാനാര്‍ത്ഥിത്വമെന്നും യെച്ചൂരി പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞത്. ഇത്തരത്തിലാണോ പ്രതിപക്ഷവുമായി സമവായ ചര്‍ച്ച നടത്തേണ്ടതെന്നും യെച്ചൂരി ചോദിച്ചു. പ്രഖ്യാപനത്തിന് ശേഷമാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ കുറിച്ച്‌ അറിയിച്ചതെന്നും ഒറ്റക്ക് തീരുമാനമെടുത്തിട്ട് ചര്‍ച്ചയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് […]