TECHNOLOGY

ചൂടാവുന്ന സാംസംഗ് ഗാലക്സി ഫോണുകള്‍ക്ക് പ്രതിവിധി, ഫയര്‍ കണ്ടെയ്ന്‍മെന്റ് ബാഗുകളോ!!!!

വാഷിംഗ്ടണ്‍: സാംസംഗ് ഗാലക്സി നോട്ട് 7 പൊട്ടിത്തെറിച്ച്‌ തീപിടിക്കുന്നതിന് പിന്നാലെ അപകടങ്ങളൊഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളുമായി വിമാനകമ്ബനികള്‍. ഗാലക്സി നോട്ട് 7ലെ ലിഥിയം ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നത് ഭീതി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണിത്. അമേരിക്കയിലെ മൂന്ന് വിമാന കമ്ബനികളാണ് മൊബൈല്‍ ഫോണിലെയോ ലാപ്പ്ടോപ്പിലെയോ ബാറ്ററിയ്ക്ക് തീപിടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഫയര്‍ കണ്ടെയ്ന്‍മെന്റ് ബാഗുകളാണ് വിമാനത്തില്‍ ലഭ്യമാക്കുക. സാംസംഗ് ഗാലക്സി നോട്ട് 7 സാംസംഗ് പുറത്തിറക്കിയ ഗാലക്സി നോട്ട് 7 വ്യാപകമായി പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതോടെയാണ് […]

വൈദ്യുതി തടസം ഇനി എസ്.എം.എസ്. വഴി അറിയിക്കും

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ക്കായി വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കുന്പോഴുള്ള അറിയിപ്പും ആകസ്മികമായ വൈദ്യുതി തടസങ്ങളും ഉപയോക്താവിനെ എസ്.എം.എസ്. വഴി അറിയിക്കാനുള്ള സംവിധാനം വൈദ്യുതി ബോര്‍ഡ് നടപ്പാക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വൈദ്യുതി ബില്‍ വിവരങ്ങള്‍ ഇ-മെയില്‍ വഴിയും മൊബൈല്‍ ഫോണിലും ലഭ്യമാക്കും. പിഴ കൂടാതെയുള്ള ബില്‍ അടയ്ക്കല്‍, വൈദ്യുതി കണക്ഷന്‍ വിചേ്ഛദിക്കല്‍ ഒഴിവാക്കല്‍ തുടങ്ങിയവ ഇതിലൂടെ ഉറപ്പാക്കാനാകുമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍റെ മുഖാമുഖം പരിപാടിയില്‍ മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് […]

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇനി ഫേസ്ബുക്ക് മെസഞ്ചറില്‍

ന്യൂയോര്‍ക്ക്: എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇനി ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കും ലഭിക്കും. ഫേസ്ബുക്കിന്‍റെ മെസേജിംഗ് ആപ്പ് ആയ മെസെഞ്ചറിലാണ് ഈ സംവിധാനം ഇനി ലഭ്യമാകുക. സന്ദേശങ്ങള്‍ അയക്കുന്ന ആള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍റെ ഏറ്റവും വലിയ ഗുണം. മെസെജ് അയക്കുന്ന ആള്‍ക്കും സ്വീകര്‍ത്താവിനും മെസെഞ്ചറിന്‍റെ പുതിയ വേര്‍ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ സംവിധാനം ലഭ്യമാവുകയുള്ളു. പക്ഷേ, വാട്സാപ്പിലേതു പോലെ മെസെഞ്ചര്‍ […]

മാരുതി റിറ്റ്സ് വിട വാങ്ങുന്നു !!!

വില്പന കുറച്ചൊന്ന് മെച്ചപ്പെടുത്താം എന്ന ഉദ്ദേശത്തോടെ 2012ലായിരുന്നു റിറ്റ്സിന്റെയൊരു ഫേസ്‌ലിഫ്റ്റിനെ വിപണിയിലെത്തിച്ചത്. അതിനും മികച്ച വില്പന കാഴ്ചവെക്കാൻ സാധിച്ചില്ലെന്നുള്ളതാണ് വാസ്തവം. വിപിണി പിടിക്കാനിരിക്കുന്ന ഇഗ്നിസ് ക്രോസോവറിന് വഴിമാറികൊടുക്കുന്നു എന്ന കാരണത്താലാണ് കമ്പനി നിർമാണമവസാനിപ്പിച്ച് റിറ്റ്സിനെ പിൻവലിക്കുന്നത്. നിർമാണം നിറുത്തിയെങ്കിലും നിലവിലുള്ള സ്റ്റോക്കുകൾ തീരും വരെ വില്പന തുടരുമെന്നാണ് മാരുതിയുടെ അറിയിപ്പ്. ഡീലർഷിപ്പുകളിലുള്ള സ്റ്റോക്കുകൾക്ക് പുറമെ കമ്പനി ഫാക്ടിറയിലും ചില യൂണിറ്റുകളുണ്ട് അവയെല്ലാം ഡീലർഷിപ്പുകളിൽ എത്തിച്ച് വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. വാഗൺ […]

യാത്രാ വാഹനങ്ങള്‍ക്ക് വില കൂട്ടാനൊരുങ്ങി ടാറ്റ

ന്യൂഡല്‍ഹി: യാത്രാ വാഹനങ്ങളുടെ വില കൂട്ടാന്‍ ടാറ്റ ആലോചിക്കുന്നു. വില വര്‍ധിപ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്ന പണിയിലാണ് തങ്ങളിപ്പോഴെന്ന് യാത്രാ വാഹനങ്ങളുടെ യൂണിറ്റ് പ്രസിഡന്റ് മായാങ്ക് പരീക്ക്. ഉപകരണങ്ങളുടെ വില വര്‍ധിച്ച സാഹചര്യത്തിലാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നതെന്ന് കമ്ബനി അധികൃതര്‍ പറഞ്ഞു. മറ്റു കമ്ബനികള്‍ ഇതിനകം വില മാറ്റിക്കഴിഞ്ഞെന്നും തങ്ങള്‍ കുറേക്കാലമായി വില മാറ്റിയിട്ടില്ലെന്നും മായാങ്ക് പരീക്ക് പറഞ്ഞു. ഹ്യൂണ്ടായ്, മാരുതി സുസുക്കി തുടങ്ങിയ കമ്ബനികള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ വിലയില്‍ വര്‍ധന […]

മാരുതിയുടെ വില്‍പ്പനയില്‍ 31 ശതമാനം വളര്‍ച്ച

ആഭ്യന്തര വിപണിയില്‍ മാത്രം 1,37,321 യൂണിറ്റുകളാണ് മാരുതി ലാബലില്‍ നിരത്തിലെത്തിയത്, കമ്ബനി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നേടുന്ന ഏറ്റവും വലിയ വില്‍പ്പനയാണിത് ഇ ന്ത്യന്‍ വാഹന വിപണിയിലെ വമ്ബന്‍മാരായ മാരുതി സുസുക്കിയുടെ സപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ 31 ശതമാനത്തിന്റെ അധിക വളര്‍ച്ച. 1,49,143 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം മാരുതി സുസുക്കി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച വില്‍പ്പനയെക്കാളും 35384 (1,13,759 – 2015 സ്പതംബര്‍) യൂണിറ്റിന്റെ അധിക […]

ഇന്ത്യയില്‍ എല്ലായിടത്തും സൗജന്യ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കാനൊരുങ്ങി ഗൂഗിള്‍

ഇന്റര്‍നെറ്റ് ഓഫറുകളുമായി ടെലികോം സേവനദാതാക്കള്‍ പരസ്പരം മത്സരിച്ച്‌ പേരെടുക്കുമ്ബോള്‍ ഇവര്‍ക്കെല്ലാം എതിരാളിയായി മാറാന്‍ ഗൂഗിള്‍ രംഗത്തു വന്നു. രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യക്കുകയെന്ന ലക്ഷ്യത്തോടെ ‘ഗൂഗിള്‍ സ്റ്റേഷന്‍’ എന്ന പദ്ധതിയാണ് ഗൂഗിള്‍ ഇന്ത്യയിലൊട്ടാകെ ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന പദ്ധതിയുടെ മാതൃകയിലാണ് ഗൂഗിള്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം. ഷോപ്പിങ് മാളുകള്‍, ബസ് സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, കഫെ, യൂണിവേഴ്സിറ്റികള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഗൂഗിള്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. […]

ബിഎസ്‌എല്‍ ന്റെ ബിബി249 പ്ലാന്‍ സ്പീഡ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?

ബിഎസ്‌എന്‍എല്‍ ഈയിടെയാണ് ബിബി 249 അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍ ആറു മാസത്തേയ്ക്ക് അവതരിപ്പിച്ചത്. ഈ പദ്ധതിയുടെ ഹൈലൈറ്റാണ് ഫ്രീ കോളിംഗ് സവിശേഷത, അതായത് ഞായറാഴ്ചകളിലും മറ്റെല്ലാ ദിവസങ്ങളിലും 9am മുതല്‍ 7am വരെ സൗജന്യകോളുകളള്‍ ചെയ്യാമെന്നുളളത്. ഗൂഗിള്‍ ഡിഎന്‍എസ് (DNS ) സെറ്റിങ്ങ്സ് ഗൂഗിള്‍ ഡിഎന്‍എസ് (DNS ) സെറ്റിങ്ങ്സ് നിങ്ങളുടെ ബിഎസ്‌എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ വേഗ കുറവാണെങ്കില്‍ ഡിഎന്‍എസ് സെറ്റിങ്ങ്സിനെ മാറ്റാന്‍ ശ്രമിക്കാവുന്നതാണ്. അതിനായി നിങ്ങളുടെ കമ്ബ്യൂട്ടറില്‍ അല്ലെങ്കില്‍ […]

ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശ പരസ്യ ശൃംഖലയ്ക്ക് വില്‍ക്കുന്നുവെന്ന് കണ്ടെത്തല്‍

റിലയന്‍സ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശ പരസ്യ ഏജന്‍സികള്‍ക്ക് വില്‍ക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസ്. മാഡ് മീ നെറ്റ്വര്‍ക്കിലേക്ക് രണ്ട് ആപ്പുകള്‍ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നാണ് ഹാക്കര്‍മാരായ അനോണിമസ് ഗ്രൂപ്പ് വെളിപ്പെടുത്തിയത്. റിലയന്‍സ് ജിയോയുടെ മൈ ജിയോ, ജിയോ ഡയലര്‍ എന്നീ ആപ്ലിക്കേഷനുകളാണ് വിവരങ്ങള്‍ വില്‍ക്കുന്നത്. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വിദേശ പരസ്യ കമ്ബനികള്‍ക്ക് വില്‍ക്കുന്നുവെന്ന ആരോപണം റിലയന്‍സ് ജിയോ നിഷേധിച്ചു. ഉപഭോക്താക്കളുടെ കോള്‍ വിവരങ്ങള്‍ അടക്കം യുഎസിലേയും സിംഗപ്പൂരിലേയും പരസ്യ ശൃംഖലയ്ക്ക് […]

ഗൂഗിള്‍ ‘അലോ’ ആപ്പ് നല്ലതാണോ..?

വാട്ട്സാപ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനുകളെ വെല്ലുവിളിക്കാന്‍ ഗൂഗിള്‍ അലോ എത്തി. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നതാണ് അലോ എന്ന് കമ്ബനി അറിയിച്ചു. മെസേജിങ് ആപ്ലിക്കേഷന്‍ എന്നതിനപ്പുറം പേഴ്സണല്‍ അസിസ്റ്റന്റ് എന്ന നിലയിലും ഉപകരിക്കുന്നതാണ് അലോ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് റിപ്ലൈ, ഫോട്ടോ ഷെയറിങ്, ഇമോജികള്‍, സ്റ്റിക്കറുകള്‍ എന്നിവ ആപ്പിലുണ്ട്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കുന്നതിന് 200ല്‍ അധികം ഇന്ത്യന്‍ കലാകാരന്മാരുടെ സ്റ്റിക്കറുകളും ആപ്പിലുണ്ട്. ഈ വര്‍ഷം […]