TRAVEL

മലബാറിനു മുഖമുദ്രയാകാന്‍ ‘നദീ ടൂറിസം’: 300 കോടിയുടെ പദ്ധതി

തിരുവനന്തപുരം: മലബാറിനു മുഖമുദ്രയാകാന്‍ നദീ ടൂറിസം. നദികളെ ബന്ധിപ്പിച്ച് 300 കോടിയുടെ വിനോദ സഞ്ചാരി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനായി കണ്ണൂര്‍ കളക്ടര്‍ അധ്യക്ഷനായി പദ്ധതിക്കു മേല്‍നോട്ടസമിതി രൂപവര്കരിച്ചു. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു. മലബാറിലെ മുഴുവന്‍ നദികളെയും ബന്ധിപ്പിച്ച് 197 കിലോമീറ്റര്‍ നീളുന്ന വിനോദ സഞ്ചാര പദ്ധതിയാണ് ഒരുങ്ങുന്നത്. ഈ പാതയിലൂടെ ബോട്ടില്‍ ഒഴുകി […]

വാര്‍വ്വന്‍ – കശ്മീരിന്റെ സ്വര്‍ഗ്ഗ താഴ്വര

ഒരു വശത്ത്‌ വനം നിറഞ്ഞ കശ്മീർ മലനിരകൾ. മറുവശത്ത്‌ തലയുയർത്തി നിൽക്കുന്ന ലഡാക്കിന്റെ തണുത്തുറഞ്ഞ മഞ്ഞ്‌ മരുഭൂമിയിലെ പർവ്വതങ്ങൾ. ഇവക്കിടയിൽ ഒരു സ്വർഗ്ഗ താഴ്‌വാരം. അതാണ്‌ വാർവ്വൻ താഴ്‌വര. കശ്മീരിന്റെ ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യ സുന്ദര ഭൂമി താഴ്‌വരയുടെ നടുവിലൂടെ മലനിരകൾക്ക്‌ സമാന്തരമായി ഒഴുകിയിറങ്ങുന്ന തെളിനീർ നദി കിലോമീറ്ററുകളോളം പരന്ന് കിടക്കുന്ന പച്ചപ്പുൽ മൈതാനങ്ങൾ ഇടക്ക്‌ അവിടവിടെയായി ഉള്ള ഗ്രാമങ്ങളിൽ നിറയെ മരം കൊണ്ട്‌ ഭിത്തികെട്ടിയ കശ്മീരി വീടുകൾ ബക്രിവാലകൾ […]

രാമക്കല്‍മേടും അടിച്ചുമാറ്റാന്‍ തമിഴ്നാട് ശ്രമം;കേരളത്തിന് ഒരു വിനോദ സഞ്ചാര കേന്ദ്രം നഷ്ടമാവുന്നു

നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ ഡാമിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെ വിനോദസഞ്ചാര മേഖലകള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ തമിഴ്നാട് നീക്കം തുടങ്ങി. ഇതിന്‍റെ ഭാഗമായി തമിഴ്നാട് റവന്യു, വനം വകുപ്പുകള്‍ മാസങ്ങളായി സര്‍വേ നടത്തിവരികയാണ്. വിനോദ സഞ്ചാര കേന്ദ്രത്തിനുമേല്‍ അവകാശമുന്നയിക്കാനുള്ള തമിഴ്നാടിന്‍റെ നീക്കമാണ് ഇതിനു പിന്നിലെന്നാണു സൂചന. കഴിഞ്ഞവര്‍ഷം രാമക്കല്‍മേട് മലനിരകളിലെത്തിയ സഞ്ചാരികളെ തമിഴ്നാട് വനം വകുപ്പ് അധികൃതര്‍ തടഞ്ഞിരുന്നു. ഉടുന്പന്‍ചോല റവന്യു അധികൃതര്‍ സ്ഥലത്തെത്തിയാണ് താല്‍ക്കാലികമായി പ്രശ്നം പരിഹരിച്ചത്. പിന്നീട് […]

ഇരവികുളം: ഏപ്രില്‍ ഒന്നു വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

വരയാടുകളുടെ പ്രജനനകാലമായതിനാല്‍ ഫെബ്രുവരി ഒന്നു മുതല്‍ ഏപ്രില്‍ ഒന്നു വരെ ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ജി. ഹരികുമാര്‍ അറിയിച്ചു.

മഞ്ഞുപുതച്ച്‌ കശ്മീര്‍; ദ്രാസില്‍ അന്തരീക്ഷ താപനില മൈനസ് 22 ഡിഗ്രീ സെല്‍ഷ്യസ്

ശൈത്യകാലത്തിന്റെ വരവോടെ കശ്മീര്‍ മഞ്ഞ്പുതച്ചു. സംസ്ഥാനത്ത് കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. പകല്‍ മൈനസ് രണ്ടും രാത്രിയില്‍ മൈനസ് 5.5ഉം. കാര്‍ഗില്‍ ജില്ലയിലെ ദ്രാസില്‍ മൈനസ് 22 ഡിഗ്രി സെല്‍ഷ്യസാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും തണുപ്പ് കൂടിയ രണ്ടാമത്തെ സ്ഥലമാണ് ദ്രാസ്. ആദ്യ സ്ഥാനം സൈബീരിയക്കാണ്. ജനുവരി 16 വരെ സംസ്ഥാനത്ത് കടുത്ത ശൈത്യമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ […]

കൊടികുത്തിമലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ?

മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച്‌ പറയുമ്ബോള്‍, നിലമ്ബൂരിലെ തേക്കും ആഢ്യന്‍പാറ വെള്ളച്ചാട്ടവും കഴിഞ്ഞാല്‍ വേറെ എന്തുണ്ടെന്ന് ചോദിക്കുന്നവരുണ്ട്. നിലമ്ബൂരില്‍ ഒതുങ്ങുന്നതല്ല മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ഊട്ടി പോലെ സുന്ദരമായ ഒരു സ്ഥലമുണ്ട് മലപ്പുറം ജില്ലയില്‍. അതു കൊണ്ട് തന്നെ മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഒരു പക്ഷെ നിങ്ങള്‍ ആ സ്ഥലത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ടാവും. കൊടികുത്തിമല എന്നാണ് ആ സ്ഥലത്തിന്റെ പേര്. കൊടികുത്തിമലയിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ? പെരിന്തല്‍മണ്ണയില്‍ […]

കോടമഞ്ഞില്‍ കുളിച്ച്‌ മൂന്നാര്‍; തണുപ്പ് മൈനസ് രണ്ട് ഡിഗ്രിയില്‍

മൂന്നാര്‍: കാഴ്ച മറയ്ക്കുന്ന കോടമഞ്ഞും അരിച്ചിറങ്ങുന്ന തണുപ്പും മാട്ടുപ്പെട്ടിയെ കൂടുതല്‍ മനോഹരിയാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ മാട്ടുപ്പെട്ടിയില്‍ തണുപ്പ് മൈനസ് രണ്ട് ഡിഗ്രിയിലെത്തി. ഇതാദ്യമായാണ് തണുപ്പ് മൈനസ് രണ്ട് ഡിഗ്രിയിലെത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ മധ്യത്തോടെതന്നെ മൂന്നാര്‍ അതിശൈത്യത്തിലെത്തുമായിരുന്നെങ്കിലും ഇത്തവണ തണുപ്പെത്തിയതു വൈകിയാണ്. പുതുവര്‍ഷപ്പുലരിയില്‍ മൂന്നാര്‍ ടൗണില്‍ തണുപ്പ് മൈനസില്‍ എത്തിയിരുന്നു. മാട്ടുപ്പെട്ടി, കുണ്ടള, എല്ലപ്പെട്ടി, ചെണ്ടുവര, കന്നിമല എന്നിവിടങ്ങളിലാണ് കടുത്ത തണുപ്പ് അനുഭവപ്പെട്ടത്. മാട്ടുപ്പെട്ടി ജലാശയത്തിന്റെ തീരത്തുള്ള പുല്‍മേടുകള്‍ മഞ്ഞു […]

കുളമാവ്

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3000 അടി ഉയരത്തില്‍ നിലകൊള്ളുന്ന കുളമാവ്, ഇടുക്കിയിലെ പ്രസിദ്ധമായ കുന്നിന്‍പ്രദേശമാണ്. ട്രെക്കിംങിനും അനുയോജ്യമാണീ സ്ഥലം. പാറക്കുന്നു കള്‍ക്കിടയില്‍ കിടക്കുന്ന ഈ ജലാശയത്തിന്റെ വിസ്തൃതി 33 ചതുരശ്ര കിലോമീറ്ററാണ്. ഇടുക്കി ജലാശയ പദ്ധതിയുമായ് ബന്ധപ്പെട്ട മൂന്ന് പ്രമുഖ ഡാമുകളിലൊന്നാണിത്.

വാഗമൺ

കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു.

കുറിഞ്ഞിമല

സാങ്ച്വറി ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വട്ടവട, കോട്ടകമ്പൂര്‍ ഗ്രാമങ്ങളിലായി കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നു. അപൂര്‍വ്വയിനം സസ്യവന്യജാലങ്ങളുടെ അനവധി ശേഖരം ഇവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയാണ് അവയില്‍ ഏറെ പ്രമുഖമായ ഇനം.വംശമറ്റ്‌കൊണ്ടിരിക്കുന്ന ഈ മനോഹര പുഷ്പത്തിന് 32 ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ വിശാലമായ ഒരു തോപ്പ് തന്നെ ഇവിടെയുണ്ട്.