വീണ്ടും കത്തോലിക്കാ സഭക്ക് നാണക്കേടുണ്ടാക്കി വൈദീകന്റെ അനാശാസ്യം

വീണ്ടും കത്തോലിക്കാ സഭക്ക് ഏറെ നാണക്കേടുണ്ടാക്കി വൈദീകന്റെ അനാശാസ്യം. 16കാരിയേ ഗർഭിണിയാക്കിയ ഫാ.റോബിനു ശേഷം സഭയിലേ വി.ഐ.പിയായ വൈദീകൻ പെണ്ണുകേസിൽപെടുന്നത് ഇതാദ്യമാണ്‌. വീണ്ടും സഭയ്ക്കും സന്യാസത്തിനും മറ്റ് വൈദീകർക്കും നാണകേടുണ്ടാക്കി.

ഈ വൈദീകൻ ആളു ചില്ലറകാരനല്ല, സഭയിലും, ലൈംഗീക കാര്യത്തിലും പുപ്പുലിയാണ്‌. ഇനി ആളേ പരിചയപ്പെടാം..കേരള സി.എം.ഐ സഭയുടെ ഉന്നത നേതൃത്വത്തിൽ വിരാജിക്കുന്ന സുന്ദരനും സുമുഖനും യുവാവുമായ ഫാ.സോണി ആന്റണി.കേരളത്തിലേ സിനിമാ ഷൂട്ടിങ്ങുകൾ അടക്കം നടക്കുന്ന അതി പ്രശസ്തമായ തൃശൂരിലേ സഭയുടെ ഉടമസ്ഥതയിലുള്ള ചേതന സ്റ്റുഡിയോയുടെ ഡയറക്ടർ അച്ഛൻ, ചിയ്യാരം ദേവാലയത്തിലേ വികാരി,സെന്റ് അലോഷ്യസ് കോളേജിലേ മുൻ അദ്ധ്യാപകൻ, അടുത്ത മാസം സി.എം.ഐ സഭ സൗണ്ട് എഞ്ചീയറിങ്ങ് പഠിപ്പിക്കാൻ അമേരിക്കയിലേക്ക് വിടാൻ ഇരുന്ന കലാകാരൻ…


ഇനി കഥയിലേ നായികയേ പരിചയപ്പെടാം…ഫാ. സോണി ആന്റണിയുടെ പള്ളിയിൽ വേദപാഠം പഠിപ്പിക്കുന്ന ടീച്ചർ സോണിയ ജോ സോനു. ഇവർ ധനിക കുടുംബത്തിലേ അംഗവും കാണാൻ കൊള്ളാവുന്ന സുന്ദരിയും സുമുഖയും.ദരിദ്രമായ ചുറ്റുപാടിൽ നിന്നും വൈദീക വൃത്തിയിലേക്ക് വന്ന ഫാ.സോണി ആന്റണി പിടിച്ചത് പുളിങ്കൊമ്പ് തന്നെ. ഭർത്താവും 2 ചെറിയ ആൺകുട്ടികളും കൂടിയുണ്ട്. വൈദീകനുമായുള്ള ബന്ധം ഒടുവിൽ തകർത്തത് പാവം ഭർത്താവിനേയും 2 കുട്ടികളുടേയും ജീവിതം. ആ കുടുംബം തകർത്തപ്പോൾ തളിരിട്ടത് വൈദീകന്റെ പുത്തൻ ലൈംഗീക ജീവിതവും.വലിച്ചെറിഞ്ഞത് ഭർത്താവിനേ മാത്രമല്ല, മിടുക്കന്മാരായ 2 ചെറിയ ആൺകുട്ടികളേയും…

വളരെ നാളായി വൈദീകനും സോണിയയും തമ്മിൽ പരിചയം തുടങ്ങിയിട്ട്. വൈദീകൻ വീട്ടിൽ വരവും സോണിയ പള്ളിയിൽ വൈദീകന്റെ അടുത്തും പോകാറുണ്ട്. വൈദീകൻ ഇടവക മേധാവിയും, സോണിയ സൺ ഡേസ്കൂൾ അദ്ധ്യാപികയും ആയതിനാൽ ആരും സംശയിച്ചില്ല. മാത്രമല്ല വൈദീകനേ കുറിച്ച് നാട്ടിലെങ്ങും നല്ല അഭിപ്രായവും..ചെറുപ്പക്കാർകിടയിൽ നല്ല സ്വാധീനവും. കലാകാരൻ എന്നതും, വൈദീകൻ എന്ന പദവിയും വയ്ച്ച് സോണി അച്ഛനും, സോണിയയും തമ്മിൽ ഉള്ള സൗഹൃദം നാളുകളായി പൂത്തുലഞ്ഞത് പക്ഷേ ആർക്കും കാണാനായില്ല.

ഏതാനും മാസം മുമ്പ് സോണിയയേയും സോണി അച്ഛനേയും പള്ളിക്ക് സമീപത്തേ പറമ്പിൽ ഇട്ട് ഭർത്താവും, നാട്ടുകാരും പൊക്കിയിരുന്നു. അനാശാസ്യം പിടികൂടിയപ്പോൾ ഭാര്യയേ മനസുമാറാൻ ഭർത്താവ്‌ നാട്ടിൽ നിന്നും അകറ്റി അവളുടെ വീട്ടിൽ കൊണ്ടുപോയി നിർത്തി. എന്നാൽ അവിടെയും വദീകൻ മണത്തറിഞ്ഞ് എത്തി. തുടർന്ന് സോണിയയേ അവളുടെ വീട്ടിൽ നിന്നും ഒളിച്ചോടുകയായിരുന്നു. സോണിയച്ചനും സോണിയയും കൂടി ആർക്കും പിടികൊടുക്കാതെ മുംബൈയിലേക്ക് കടന്നു.

ഇതിനിടെ ഭർത്താവ്‌ ഭാര്യയേ കാണാനില്ലെന്ന് കാട്ടി വാരാന്തിര പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നല്കി. പോലീസ് കേസുടുത്ത് എഫ്.ഐ.ആർ ഇട്ടു. പോലീസ് അന്വേഷണത്തിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി. യുവതിയേ മുമ്പ് പോലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോൾ എന്തിനാണ്‌ വിവാഹ ബന്ധം പോലും വേർപെടുത്താത് പള്ളിയിലേ അച്ചനൊപ്പം പോകുന്നത് എന്നു ചോദിച്ചപ്പോൾ യുവതിയുടെ മറുപടി ഇപ്രകാരമായിരുന്നു. ഭർത്താവ്‌ മദ്യപിക്കാറുണ്ട്. അതിനാലാണ്‌ ഞാൻ ഈ ബന്ധം തിരഞ്ഞെടുക്കുന്നത്.

എന്തായാലും വൈദീകരേയും സഭയേയും അപമാനിക്കുന്ന ഇത്തരം വൈദീകർക്കെതിരേ സഭ നടപടികൾ ഒന്നും എടുക്കാറില്ല. ഇപ്പോഴും അനാശാസ്യം നടത്തിയ വൈദീകൻ സി.എം.ഐ സഭയുടെ ഭാഗവും, അംഗവും, അ​‍ൂദ്യോഗിക ചുമതലകളിലുമാണ്‌. ചുമതലകളിൽ നിന്നു പോലും നീക്കം ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സഭക്കുള്ളിൽ വൈദീകരുടെ വൻ പ്രതിഷേധം തന്നെ അലയടിക്കുന്നുണ്ട്. ഇത്തരം വൈദീകരുടെ വിവരങ്ങൾ പുറത്തുവരണമെന്നും ഞങ്ങൾ ഒന്നും തിരുവസ്ത്രം ഇട്ടു നടക്കുന്നത് വെറുതേ ആകരുതെന്നും സഭയിലേ ഉന്നതനായ ഒരു വൈദീകൻ പ്രവാസി ശബ്ദത്തോട് തുറന്നടിച്ചു. ഞങ്ങളേ പോലുള്ള വൈദീകരുടെ കണ്ണീരും, ദുഖവും എങ്ങിനെ പറഞ്ഞറിയിക്കും? ജനം ഇത്തരം വൈദീകരേയും വ്യക്തമായി മനസിലാക്കി നല്ലവരേ ഉൾകൊള്ളണം. തെറ്റുകാരേ തുറന്ന് കാണിക്കുക മാത്രമല്ല സഭയിൽ നിന്നും ഉടൻ നീക്കം ചെയ്യ്ണമെന്നും സി.എം.ഐ വൈദീകർ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

വൈദീകർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളേയും ആൺകുട്ടികളേയും ബലാല്ക്കാരം ചെയ്ത കേസുകളിൽ പ്രതികൾ ജയിലിലാണ്‌. സ്തീ പീഢനം, ബലാൽസംഗം എന്നിങ്ങനെ കേസുകൾ ഉണ്ടാകുന്നു. വീട്ടമ്മമാരുമായി 6 മാസത്തിനിടെ പോയത് 4ഓളം വൈദീകരാണ്‌. ഡസൻ കണക്കിന്‌ വൈദീകർ ലൈംഗീക ആരോപണങ്ങൾ നേരിടുന്നു. തലശേരി രൂപതയ്ക്ക് കീഴിൽ ഒരു വൈദീകന്‌ 17 കാരിയിൽ കുട്ടിയുണ്ടായ കേസ് എസ്.പിക്ക് പരാതി കൊടുത്തപ്പോൾ വൻ തുക ചിലവിട്ട് ഒതുക്കി തീർത്തു. പെണുകുട്ടിയുടെ പിതാവായിരുന്നു പരാതിക്കാരൻ. എന്നാൽ രൂപതാ അധികൃതർ ഇടപെട്ട് വികാരി അച്ചനേ രക്ഷിച്ചു. ഇതേ ഗർഭിണിയായ പെൺകുട്ടിയേ മറ്റൊരു ചുറുപ്പാക്കാരനേ കണ്ടെത്തി വിവാഹം കഴിപ്പിച്ച് അവർക്കും വീടും ജീവിക്കാൻ വേണ്ടതും നല്കിയിരുന്നു. ഈ വൈദീകൻ ഇപ്പ്പ്പോഴും മറ്റൊരു ഇടവകയിൽ വികാരി ഭരണം നടത്തുന്നു. ഏതാനും നാൾ മുമ്പാണ്‌ കപ്പൂച്ചിയൻ സഭയിലേ ഒരു വൈദീകന്റെ റേപ്പ് കേസ് 19 ലക്ഷം രൂപ നല്കി ഒത്തു തീർപ്പാക്കിയത്. ഈ വൈദീകൻ പ്രവാസികളായ 5 യുവതികളേ ചൂഷണം ചെയ്യുകയായിരുന്നു. ഇദ്ദേഹവും മറ്റൊരു ഇടവകയിൽ ഇപ്പോൾ വികാരിയായി കർത്താവിന്റെ രക്തവും, അപ്പവും എടുത്ത് ഉയർത്തി വിശുദ്ധ കുർബാന ചെല്ലുന്നു.ലൈംഗീക ആരോപണങ്ങൾ ഒളിപ്പിക്കാനാണ്‌ എന്നും സഭയ്ക്ക് ഇഷ്ടം. കാരണം ഒരു നടപടി തുടങ്ങിയാൽ നടപടിക്ക് വിധേയരാകുന്നവർ പലതും , പല സത്യവും പലർക്കുമെതിരേ വിളിച്ചു പറയും എന്നതു തന്നെ മുഖ്യ കാരണം. കേസും, നടപടിയും, അറസ്റ്റും ഒക്കെയായി വരുന്ന കേസിൽ മാത്രമാകും പേരിനു മാത്രം നടപടി. മാത്രമല്ല രഹസ്യമായി ഇത്തരം പ്രതികളേ രക്ഷിക്കാനും നീക്കം നടത്തും. ലൈംഗീക അരാജകത്വം കേരള സഭയിൽ സമാനതകൾ ഇല്ലാതെ വർദ്ധിക്കുന്നതായി സമീപകാല റിപോർട്ടുകൾ വ്യക്തം.

Top