രാജ്യത്ത് സാമ്പത്തികമാന്ദ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാന്ദ്യം തുടങ്ങിയിട്ട് 3 മാസമായെന്നും മോദി

ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് വര്‍ഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നെങ്കിലും മൂന്ന് മാസമായി വളര്‍ച്ചാ നിരക്കില്‍ കുറവുവന്നു. ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചിരിക്കുകയാണെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയോട് സന്ധിയില്ലാത്ത സമരമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അവകാശപ്പെട്ട മോദി, അഴിമതിക്കാരായ ആരും തന്റെയൊപ്പമില്ലെന്നും അത്തരക്കാര്‍ ആരെയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി നിർവാഹക സമിതി യോഗത്തിലാണ് രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന കുറ്റസമ്മതം മോദി നടത്തിയത്. മുൻപ് പല സാമ്പത്തിക വിദഗ്ദരും മന്മോഹൻ സിങ്ങും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് പറഞ്ഞപ്പോഴും ബി.ജെ.പി അംഗീകരിച്ചിരുന്നില്ല.

ഡിമോണിറ്റൈസേഷന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക നില താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് സമ്മതിച്ച് ബി.ജെ.പി യും മുന്നോട്ടു വന്നിരിക്കുന്നത്.

Top