ലാവലിന്‍ കേസ് ; സത്യം ജയിച്ചുവെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സത്യം ജയിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍.
മുഖ്യമന്ത്രി പിണറായി വിജയനെ തകര്‍ക്കാനായി രാഷ്ട്രീയ എതിരാളികള്‍ കേസ് ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കാണാന്‍ സുധാകരന്‍ ക്ലിഫ് ഹൗസില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.
അതേസമയം, പിണറായിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം നടന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
ഹൈക്കോടതി വസ്തു നിഷ്ടമായ വിലയിരുത്തല്‍ നടത്തിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
മാത്രമല്ല, കോടതി വിധിയോടെ പിണറായി വിജയന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടിയായെന്നും കോടിയേരി പറഞ്ഞു.
ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top