എക്കാലത്തെയും എന്റെ ഹീറോകള്‍ കമ്മ്യൂണിസ്റ്റുകാര്‍ മാത്രം :രജനി ബി.ജെ.പിക്ക് അനുയോജ്യനോ എന്തോ ആയിക്കൊള്ളട്ടെ…കമലഹാസന്‍

മിഴ് രാഷ്ട്രീയത്തിലേക്ക് തമിഴ് സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമലഹാസനും ഉടന്‍ ഇറങ്ങുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പുതിയ വിവാദത്തിന് തിരികൊളുത്തി കമലഹാസന്‍. രജനീകാന്ത് ബി.ജെ.പിക്ക് അനുയോജ്യനായ കക്ഷിയാണെന്ന് കമലഹാസന്‍ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അദ്ദേഹത്തിന്റെ മതപരമായ വിശ്വാസം നോക്കുമ്ബോള്‍ കാവിക്കൊടിയാണ് അദ്ദേഹത്തിന് കൂടുതല്‍ അനുയോജ്യമെന്നും എന്നാല്‍ താന്‍ തികച്ചും യുക്തവാദിയാണെന്നും കമലഹാസന്‍ വ്യക്തമാക്കി. ‘ഞാന്‍ ജാതിയതയ്ക്ക് എതിരാണ്. എന്നാല്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചിലരെ ഞാന്‍ ആരാധിക്കുന്നുണ്ട്. എന്റെ ഹീറോകളില്‍ ചിലര്‍ കമ്മ്യൂണിസ്റ്റുകാരാണ്’, കമല്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ അച്ഛാദിന്‍ വന്നോ എന്ന് തനിക്കറിയില്ലെന്നും എന്നാല്‍ തമിഴ്നാട്ടില്‍ ഇതുവരെ അച്ഛാദിന്‍ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരായാണ് താന്‍ സഖ്യം രൂപീകരിക്കുകയെന്നും അത് ഈ വര്‍ഷമവസാനം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങളായി അണ്ണ ഡി.എം.കെയുടെയും ഡി.എം.കെയുടെയും അഴിമതിയാണ് തമിഴ്നാട്ടിലെ ജനങ്ങള്‍ കാണുന്നത്. അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും കമലഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Top