ലാവ്ലിന്‍ കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിബിഐ

ലാവ്ലിന്‍ കേസില്‍ സിബിഐ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിക്കെതിരെ അപ്പീല്‍ പോകുമെന്ന് സി.ബി.ഐ. വ്യക്തമാക്കി. പിണറായി വിജയന്‍ അടക്കമുള്ള മൂന്നു പ്രതികള്‍ വിചാരണ നേരിടേണ്ട എന്ന് വ്യക്തമാക്കിയ കോടതി രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കിയിരുന്നു.
വിധി പൂര്‍ണ്ണമായും തിരിച്ചടിയല്ലെന്ന നിലപാടാണ് സി.ബി.ഐയ്ക്ക്. കേസില്‍ സാമ്ബത്തിക ലാഭം ഉണ്ടാക്കിയെന്നും ലാവ്ലിന്‍ കമ്ബനിക്ക് നേട്ടമുണ്ടായെന്നുമുള്ള തങ്ങളുടെ കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് വിധിയെന്നും സി.ബി.ഐ വ്യക്തമാക്കി. വിധി പകര്‍പ്പ് ലഭിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.

Top