അന്യജാതിക്കാരനെ വിവാഹം ചെയ്ത യുവതി ഒറ്റപ്പെട്ടു: ഇരട്ടക്കുട്ടികളെ കാട്ടില്‍ പ്രസവിക്കേണ്ടി വന്നു

മല്‍ക്കാംഗിരി: അന്യജാതിക്കാരനെ വിവാഹം ചെയ്തതിനു ഒറ്റപ്പെടേണ്ട വന്ന യുവതി ഇരട്ടക്കുട്ടികളെ കാട്ടില്‍ പ്രസവിച്ചു. അന്യ ജാതിക്കാരനെ വിവാഹം ചെയ്തതുകൊണ്ട് ഗ്രാമവാസികള്‍ സഹായിക്കാന്‍ തയാറാകാഞ്ഞതിനെ തുടര്‍ന്നാണ് യുവതി കാട്ടില്‍ പ്രസവിച്ചത്. ഒഡീഷയിലെ ഡലപാട്ടിഗുഡയിലാണ് സംഭവം.
ട്രാക്ടര്‍ ഡ്രൈവറായ ട്രിലോചന്‍ പുജാരിയെയാണ് ഗോരി എന്ന യുവതി വിവാഹം ചെയ്തത്. ഗൗരിക്ക് പ്രസവ വേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കാന്‍ ഗ്രാമവാസികള്‍ തയാറായില്ല. വിവാഹത്തിനു ശേഷം ഇവര്‍ സ്വന്തം നാടുവിട്ടാണ് ഡലപാട്ടിഗുഡയില്‍ താമസം ആരംഭിച്ചത്.
ആരും സഹായത്തിനില്ലാതെ ഇവര്‍ കാട്ടിലൂടെ ആശുപത്രിയിലേയ്ക്ക് നടക്കുന്നതിനിടെയാണ് ഗൗരിക്ക് വേദന തുടങ്ങിയത്്. ഇതിനിടെ കാട്ടില്‍ തന്നെ ഗൗരി പ്രസവിക്കുകയായിരുന്നു. പിന്നാലെ ഇവരെ കണ്ട ചിലര്‍ സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും അവര്‍ യുവതിയെയും കുഞ്ഞുങ്ങളേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Top