നവ കേരളം കെട്ടിപ്പടുക്കാനുള്ള ഇടതു പക്ഷ ജനാധിപത്യ മുന്നണി ഗവർമെന്റിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും ഊർജവും പകരുന്നതാണ് ഈ വിധിയെന്ന്‍ മുഖ്യമന്ത്രി

നവ കേരളം കെട്ടിപ്പടുക്കാനുള്ള ഇടതു പക്ഷ ജനാധിപത്യ മുന്നണി ഗവർമെന്റിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും ഊർജവും പകരുന്നതാണ് ഈ വിധിയെന്ന്‍ മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ലാവലിൻ കേസിൽ ബഹു. ഹൈക്കോടതിയുടെ വിധി സന്തോഷം പകരുന്നതാണ്. ഈ കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്ന സി പി ഐ എം നിലപാടാണ് വസ്തുതകൾ പരിശോധിച്ച ഹൈക്കോടതി എത്തിയ തീർപ്പിലൂടെ ശരിവെക്കപ്പെടുന്നത്.
ഇടതുപക്ഷത്തിനെതിരായ കടന്നാക്രമണത്തിനുള്ള ആയുധമായാണ് ലാവലിൻ കേസ് ഉപയോഗിച്ചത്.
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക, മലബാർ മേഖലയിൽ അർബുദരോഗ ചികിത്സയ്ക്കുള്ള മികച്ച ആശുപത്രി സ്ഥാപിക്കുക – ഈ രണ്ടു ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പ്രവർത്തിച്ചത്.
കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്ന് സി പി ഐ എം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേസ് വിചാരണയ്ക്ക് യോഗ്യമല്ല എന്നായിരുന്നു അത് ആദ്യം പരിശോധിച്ച സി ബി ഐ കോടതി കണ്ടെത്തിയത്.
കേസിന്റെയും രാഷ്ടീയ കുപ്രചാണങ്ങളുടെയും ഘട്ടത്തിലാകെ യാഥാർഥ്യം മനസ്സിലാക്കി കൂടെ നിൽക്കുകയും പിന്തുണ നൽകുകയും ചെയ്ത എല്ലാവരെയും നന്ദി അറിയിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. ഈ കേസിൽ തുടക്കം മുതൽ അഡ്വ. എം കെ ദാമോദരൻ കൂടെയുണ്ട്. അദ്ദേഹത്തിൻറെ സാന്നിധ്യം ഈ വിധി വന്ന വേളയിൽ ഇല്ല എന്നത് വേദനാജനകമാണ്.
നവ കേരളം കെട്ടിപ്പടുക്കാനുള്ള ഇടതു പക്ഷ ജനാധിപത്യ മുന്നണി ഗവർമെന്റിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും ഊർജവും പകരുന്നതാണ് ഈ വിധി.

Top